Book Name in English : Kazhukanmarude Virunnu
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നിഗൂഢ വ്യാപാരങ്ങള്‍
ഇന്ത്യന്‍ രാഷ്ട്രീയ, സാമ്പത്തിക മേഖലകളില്‍ നിറഞ്ഞുനില്‍ക്കുന്ന അഴിമതിയുടെയും കൊള്ളക്കൊടുക്കലുകളുടെയും വരച്ചു കാട്ടുന്ന പുസ്തകം. ബീഹാറിലെ ഒരു ഗ്രാമത്തിലേക്ക് റോഡ് കിട്ടുന്നതിനു മുതല്‍ ശതകോടികളുടെ ആയുധ ഇടപാടുകള്‍ നടപ്പാക്കുന്നത് വരെ നിറഞ്ഞുനില്‍ക്കുന്ന ഇടനിലക്കാരുടെ ലോകവും മധ്യേന്ത്യേയിലെ ഖനന മേഖലകളുടെ യാഥാര്‍ത്ഥ്യങ്ങള്‍ മുതല്‍ കോര്‍പ്പറേറ്റീവ് ലോകത്തെ അവിശുദ്ധ കൂട്ടുകെട്ടുകളും ഒക്കെ സവിസ്തരം പ്രതിപാദിക്കുന്നു. രാജ്യത്തെ ആദ്യ സ്വകാര്യ വിമാന കമ്പനി സ്ഥാപിച്ച തക്കിയുദ്ദന്‍ വാഹിദിന്റെ കൊലപാതകത്തിന് പിന്നിലെ അറിയാകഥകളും മുംബൈ അധോലോകവും വിജയ് മല്യയും അംബാനിമാരുടെ വളര്‍ച്ചയുമൊക്കെ രേഖകളുടെ പിന്‍ബലത്തോടെ കഴുകന്മാരുടെ വിരുന്നില്‍ ഇടം പിടിച്ചിരിക്കുന്നു.Write a review on this book!. Write Your Review about കഴുകന്മാരുടെ വിരുന്ന് Other InformationThis book has been viewed by users 403 times