Book Name in English : Koolies
വംശവൃക്ഷത്തിന്റെ ശിഖരങ്ങള്‍ തേടിയുള്ള ഒരു യാത്രയാണ് ’കൂലീസ്’. പൂര്‍വ്വപിതാമഹന്മാരുടെ സ്മരണകളുറങ്ങുന്ന മണ്ണിലൂടെ ബന്ധങ്ങളുടെ അടിവേര് ചികഞ്ഞ് അവരുടെ പൗത്രന്‍ നടത്തുന്ന സഞ്ചാരം.
വംശീയ അധിക്ഷേപങ്ങളും ദുരിതപൂര്‍ണ്ണമായ സാമൂഹിക സാഹചര്യങ്ങളും മറികടക്കാന്‍ അന്യദേശത്തേക്ക് പ്രയാണം നടത്തിയ ഒരു തലമുറ.
തൊഴിലന്വേഷിച്, കിഴക്കന്‍ ആഫ്രിക്ക, ഫിജി, തെക്കേ ആഫ്രിക്ക കരീബിയൻ ദ്വീപുസമൂഹം എന്നീ സ്ഥലങ്ങളിലേക്കു കുടിയേറിയ ഇന്ത്യന്‍ സമൂഹം അവിടെ കൂലീസ് എന്ന പേരില്‍ വിളിക്കപ്പെട്ടു.
അതിജീവനത്തിലേക്കുള്ള അവരുടെ നാള്‍വഴികള്‍ സംഭവബഹുലമായിരുന്നെങ്കിലും കഠിനപ്രയത്‌നത്താല്‍ അവയെ തരണം ചെയ്യുന്നു. മക്കള്‍ക്ക് ഉയര്‍ന്ന വിദ്യാഭ്യാസം നല്‍കി, ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തി ആ നാട്ടില്‍ കുടുംബം കെട്ടിപ്പടുത്തവര്‍. പാരമ്പര്യത്തിനേറ്റ വിള്ളലുകളെ കൂട്ടിച്ചേര്‍ത്ത് വരുംതലമുറയ്ക്കായി പ്രതീക്ഷയോടെ ഒരു തളിരില കൂടി ബാക്കിവെച്ച രചന. പല രാജ്യങ്ങളില്‍ സഞ്ചരിച്ചിട്ടുള്ള എഴുത്തുകാരന്റെ അനുഭവങ്ങളില്‍ നിന്ന് ഉരുത്തിരിഞ്ഞ കൃതി. Write a review on this book!. Write Your Review about കൂലീസ് Other InformationThis book has been viewed by users 49 times