Book Name in English : Krishna Krishna
ഓരോരുത്തർക്കും അവരവരുടെ ഉപബോധമനസ്സിൽ നിറവേറാത്ത, നിറവേറാൻ കഴിയാത്ത ലക്ഷ്യങ്ങളോ, കൊച്ചുകൊച്ചു അഭിലാഷങ്ങളോ ഉണ്ടാകും. അത്തരക്കാരുടെ സമ്മിശ്ര പ്രതിരൂപമാണ് കൃഷ്ണൻ. ഏത് യുഗത്തിലും അതാത് കാലത്തെ മൂല്യങ്ങൾക്ക് അനുസരിച്ച് അർത്ഥങ്ങൾ കല്പിക്കാൻ കഴിയുമെന്നതാണ് കൃഷ്ണന്റെ സവിശേഷത. ഒരു എഴുത്തുകാരന്റെ സൃഷ്ടിയല്ല കൃഷ്ണൻ. ഒരു സമൂഹത്തിന്റെ സ്വപ്നമാണ്. ഭാഗവതത്തിൽ എപ്പോഴും കളിയിൽ മുഴുകിയ കൃഷ്ണൻ, ഭാരതത്തിൽ ഒരു മുഴുസമയ രാഷ്ട്രീയക്കാരൻ, ആഴ് വാർ കൃതികളിൽ സംസാരിക്കുന്ന സ്വർണചിത്രമായും, കാമുകനായും, കൃഷ്ണൻ എന്ന കഥാപാത്രത്തെ വർത്തമാനകാല ജീവിതവുമായി ബന്ധിപ്പിക്കുകയാണ് ‘കൃഷ്ണാ…കൃഷ്ണാ’ എന്ന നോവലിൽ. കൃഷ്ണനെക്കുറിച്ച് എഴുതപ്പെട്ടിട്ടുള്ള കൃതികളിൽ ഏറ്റവും മികച്ചതെന്ന നിരൂപക ശ്രദ്ധനേടിയ നോവലിന്റെ മൊഴിമാറ്റംWrite a review on this book!. Write Your Review about കൃഷ്ണാ കൃഷ്ണാ Other InformationThis book has been viewed by users 1649 times