Book Name in English : Kochiyude Pacheco
’ദുവാർട്ടേ പച്ചേക്കോ പെരേര’ എന്ന പോർച്ചുഗീസ് നാവികന്റെ ജീവിതവഴികളിലൂടെയുള്ളൊരു പ്രയാണമാണ് ’കൊച്ചിയുടെ പച്ചേക്കോ’ എന്ന ഈ ചരിത്രനോവൽ. നമുക്ക് സുപരിചിതമായ കൊച്ചിയുടെയും കോഴിക്കോടിന്റെയും ചരിത്രപശ്ചാത്തലങ്ങളിലാണ് പോർച്ചുഗീസ് സമുദ്രപര്യവേഷകനും നാവികനുമായ പച്ചേക്കോയുടെ കൊച്ചിയിലെ സാഹസികാനുഭവങ്ങൾ ചടുലമായ സംഭവപരമ്പരകളിലൂടെ ആവിഷ്കരിക്കപ്പെടുന്നത്. ഹൃദ്യമായ വായനാനുഭവം പ്രദാനം ചെയ്യുന്ന ഈ നോവൽ രചിച്ചിട്ടുള്ളത് ’പൊന്നിയിൻ ശെൽവൻ’ എന്ന ചരിത്രനോവൽ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയ ജി. സുബ്രഹ്മണ്യൻ എന്ന അനുഗൃഹീത എഴുത്തുകാരനാണ്. അന്താരാഷ്ട്രതലത്തിൽപോലും ശ്രദ്ധ നേടാനും ഏറെ ചർച്ച ചെയ്യപ്പെടാനും സാധ്യതയുള്ളതാണ് പച്ചേക്കോ എന്ന ദിശാബോധമുള്ള നാവികന്റെ വ്യക്തിപ്രഭാവത്തിന്റെ ഇന്നലെകളെ പുനഃസൃഷ്ടിക്കുന്ന ഈ നോവൽ.Write a review on this book!. Write Your Review about കൊച്ചിയുടെ പച്ചേക്കോ Other InformationThis book has been viewed by users 264 times