Book Name in English : Kodumudikaleyum Thazhavarakaleyum Sweekarikkuka
“.....ലോകത്തോട് ആസക്തിയുള്ളവനാകാതിരിക്കുക. അതെങ്ങനെയാ അതേപടി സ്വീകരിക്കുക, അതിനെ ചൊല്ലി യാതൊരു പ്രശ്നവും സൃഷ്ടിക്കാതിരിക്കുക. എല്ലാം തന്നെ ലളിതമാണ്. യാഥാർത്ഥ്യം ലളിതമാണ്. അത് സങ്കീർണ്ണം എന്ന് തോന്നുന്നത് അജ്ഞത കൊണ്ട് മാത്രമാണ്. അല്ലാത്തപക്ഷം എല്ലാം ലളിതമാണ്. ഒരിക്കൽ നിങ്ങളത് അറിഞ്ഞുകഴിഞ്ഞാൽ അത് ലളിതമായിത്തീരും. കൊടുമുടികളെയും താഴ്വരകളെയും ഒരേപോലെ സ്വീകരിക്കുവാൻ നിങ്ങൾ പ്രാപ്തനായിത്തീരും.....നിങ്ങളിൽ അമർത്തി വെക്കപ്പെട്ടതായ എല്ലാറ്റിനെയുംതന്നെ ഒരിക്കൽ പുറംതള്ളുവാൻ സാധ്യമാവുകയാണെങ്കിൽ നിങ്ങൾ വീണ്ടും സ്വാഭാവികനായിത്തീരും, വീണ്ടുമൊരു ശിശുവായിത്തീരും. ആ ശിശുവിനോടൊപ്പം പല സാധ്യതകളും തുറക്കപ്പെടും. അപ്പോൾ മാത്രമേ നിങ്ങളുടെ ഊർജ്ജത്തെ പരിവർത്തനപ്പെടുത്താൻ സാധ്യമാവുകയുള്ളൂ. അപ്പോൾ നിങ്ങൾ പരിശുദ്ധനും നിഷ്കളങ്കനുമായിത്തീരും. ആ നിഷ്കളങ്കതയോടും ശുദ്ധിയോടുമൊപ്പം പരിവർത്തനം സാധ്യമാകും.Write a review on this book!. Write Your Review about കൊടുമുടികളെയും താഴ്വരകളെയും സ്വീകരിക്കുക Other InformationThis book has been viewed by users 1892 times