Book Name in English : Garudan
ഗരുഡൻ ഭാരതീയ പുരാണേതിഹാസങ്ങളിൽ വെച്ച് ഏറ്റവും ശക്തിമാനായ കഥാപാത്രങ്ങളിൽ ഒന്നാണെന്ന് നിസ്സംശയം പറയാം. സമാനതകളില്ലാത്ത ശക്തി കൾക്ക് ഉടമയാണെങ്കിലും ഗരുഡന്റെ ജീവിതയാത്ര ഏതൊരു സാധാരണക്കാ രനും സഹാനുഭൂതി ഉളവാക്കുന്നതാണ്. ഗരുഡൻ്റെ വിഷ്‌ണുവുമായി ബന്ധപ്പെട്ട് പൊതുവേ പ്രചാരത്തിൽ ഉള്ള കഥകളിൽനിന്നും വ്യത്യസ്‌തമായി, അറിയപ്പെടാ ത്തതായ ഒട്ടനവധി കഥകൾ ഉണ്ട്. അത്തരത്തിലുള്ള ഗരുഡൻ്റെ ജീവിതത്തിലെ ഏ ടുകളെ തന്റെ ഭാവനയുമായി ഇഴചേർത്ത് കഥാകാരി ഇവിടെ ഒരു പുതിയ പ്രപഞ്ചം സൃഷ്ടിച്ചിരിക്കുന്നു. വായനക്കാരെ സ്ഥലകാലാതീതമായ ഒരു ലോകത്തേക്ക് കൂട്ടി കൊണ്ടുപോകുന്നു. ഗരുഡൻ്റെ കഥ നടക്കുന്നത് കാലഗണനകൾക്ക് അപ്പുറത്താ ണ്. ഗരുഡനും സഹകഥാപാത്രങ്ങളും കാലാതിവർത്തികളാണ്. ഭൂമിയിൽ ജീവജാ ലങ്ങൾ സൃഷ്ടിക്കപ്പെടുന്ന സമയത്താണ് ഈ കഥ ഥ നടക്കുന്നത്. Docracyp olipo0)
ഗരുഡൻ നാഗങ്ങൾക്കൊപ്പം ഒരു മുട്ടയുടെ രൂപത്തിലാണ് ജന്മം എടുത്തത്, പക്ഷേ പ്രപഞ്ചത്തെയും പ്രകൃതിയെയും സന്തുലിതമാക്കുക എന്ന ഒരു മഹത്തായ ഉദ്ദേശത്തോടുകൂടി ആയിരുന്നു ഗരുഡൻ്റെ ജനനം. മുട്ടയിൽനിന്നും വിരിഞ്ഞ ഗരു ഡൻ തന്റെ അമ്മയെ അടിമത്തത്തിൽനിന്നും മോചിപ്പിച്ചുകൊണ്ട് തന്റെ ജീവിത യാത്ര ആരംഭിക്കുന്നു. സുശക്തരായ തൻ്റെ ശത്രുക്കളെ ഒന്നൊന്നായി പരാജിതരാ ക്കിക്കൊണ്ട് ഗരുഡൻ തൻ്റെ ജൈത്രയാത്ര തുടരുന്നു.
ഇന്ദ്രദേവന്റെ ഗൂഢവും, ഗൂഢവും, അജ്ഞാതവുമായ രഹസ്യങ്ങളുടെ കലവറ ഗരുഡൻ എങ്ങനെ തുറന്നു? മര ‘മരണാനന്തര ജീവിതവുമായി ഗരുഡൻ എങ്ങനെ ബന്ധപ്പെട്ടിരി ക്കുന്നു? ഗരുഡൻ്റെ പ്രവർത്തിക പ്രവർത്തികൾ എങ്ങനെ യമധർമ്മ രാജാവിനെ ത്രിമൂർത്തികൾ ക്ക് മുൻപിൽ ലജ്ജിതനാക്കി? പ്രപഞ്ചത്തെതന്നെ നശിപ്പിക്കാൻ കഴിവുള്ള അഹ ങ്കാരിയായ ഗരുഡനെ ത്രിമൂർത്തികൾ എങ്ങനെ നേർവഴിക്ക് കൊണ്ടുവന്നു? ഈ പ്രഹേളികകളിലേക്ക് വെളിച്ചം വീശുന്നതാണ് ഈ ഗ്രന്ഥം.Write a review on this book!. Write Your Review about ഗരുഡൻ Other InformationThis book has been viewed by users 90 times