Book Name in English : Chikilsakkappuram Aarogyam Doctormarude Kazhchappadukal
ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്ത്. നമ്മുടെയും പ്രിയപ്പെട്ടവരുടെയും ആരോഗ്യത്തെക്കുറിച്ച് ഓരോരുത്തർക്കും നിരവധി സംശയങ്ങളും ആശങ്കകളും ഉണ്ടാകാം. ഈ ചോദ്യങ്ങൾക്കെല്ലാം ലളിതവും ശാസ്ത്രീയവുമായ മറുപടി നൽകുകയാണ് ഈ പുസ്‌തകം. പുഷ്‌പഗിരി മെഡിക്കൽ കോളേജിലെ വിവിധ വിഭാഗങ്ങളിലെ വിദഗ്‌ധരായ ഡോക്‌ടർമാർ തങ്ങളുടെ അറിവും അനുഭവപരിചയവും സാധാരണക്കാർക്കായി പങ്കുവെക്കുന്നു. നല്ല ഉറക്കം, വ്യായാമം തുടങ്ങിയ പൊതുവായ ആരോഗ്യശീലങ്ങൾ മുതൽ പേവിഷബാധ, നിപ്പ പോലുള്ള പകർച്ചവ്യാധികൾ, ആൻ്റിബയോട്ടിക് പ്രതിരോധം, പ്രമേഹം, കാൻസർ, മാനസികാരോഗ്യം, കൗമാരക്കാരുടെ പ്രശ്‌നങ്ങൾ വരെയുള്ള സുപ്രധാന വിഷയങ്ങൾ ഈ പുസ്‌തകം കൈകാര്യം ചെയ്യുന്നു. രോഗങ്ങളെക്കുറിച്ചുള്ള അനാവശ്യഭീതിയകറ്റി, ശരിയായ അറിവിലൂടെ ആരോഗ്യപൂർണമായ ജീവിതം നയിക്കാൻ സഹായിക്കുന്ന ഒരു ആധികാരിക വഴികാട്ടി. ഓരോ കുടുംബത്തിലും ഉണ്ടായിരിക്കേണ്ട ഒരു റഫറൻസ് ഗ്രന്ഥം.Write a review on this book!. Write Your Review about ചികിത്സയ്ക്കപ്പുറം ആരോഗ്യം ഡോക്ടർമാരുടെ കാഴ്ചപ്പാടുകൾ Other InformationThis book has been viewed by users 5 times