Book Name in English : Chinese Cafe
ചൈനീസ് കഫെ ഒരു ഫോട്ടോ ജേര്‍ണലിസ്റ്റിന്റെ യാത്രാനുഭവമാണ്; ഓര്‍മ്മകളുടെ ഒരു ആല്‍ബം. 2008ലെ ചൈനാ ഒളിന്പിക്സില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട്, ചൈനയിലെ വര്‍ണപ്രപഞ്ചത്തില്‍ കുളിച്ചുനില്‍ക്കുന്ന പക്ഷിക്കൂട് സ്റ്റേഡിയത്തിലൂടെ, ഒളിമ്പിക്സിലെ പല ചരിത്രമുഹൂര്‍ത്തങ്ങളും ചൈനയിലെ ചില ചരിത്രപ്രദേശങ്ങളും ക്യാമറയില്‍ ഒപ്പിയെടുത്ത ശേഷം ആ ചുറ്റുപാടുകളോടു വിടപറയുന്നതുവരെയുള്ള സംഭവങ്ങള്‍. ചൈനയുടെ ചരിത്രം, സംസ്ക്കാരം, ഭാഷ എന്നിവയും ഈ കൃതിയില്‍ ഇടം പിടിച്ചിരിക്കുന്നു. വൈകാരികവും കാവ്യാത്മകവും ചടുലവുമായ ഭാഷാശൈലി. പേനയില്‍ ക്യാമറവച്ച് എഴുതുന്നയാള്‍ എന്ന് മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ് അരുണിനു കൊടുത്ത വിശേഷണത്തെ സാര്‍ത്ഥകമാക്കുന്ന രചന. Write a review on this book!. Write Your Review about ചൈനീസ് കഫെ Other InformationThis book has been viewed by users 2216 times