Book Name in English : Jayante- Ajnathajeevitham
ഹെലികോപ്റ്ററിലെ ഫൈറ്റ് ജയൻ മനസ്സിൽ ചിത്രീകരിച്ചുനോക്കി. ഇംഗ്ലീഷ്, ഹിന്ദി സിനിമകളിലൊക്കെ അത്തരം രംഗങ്ങളുണ്ട്. ഡ്യൂപ്പിന്റെ സഹായമില്ലാതെ ഫൈറ്റ് സീൻ ചെയ്യണം. ഡ്യൂപ്പ് ചെയ്തിട്ട് അതിന്മേൽ
കൈയടി കിട്ടുന്നതിലൊരു കാപട്യമുണ്ട്. സാഹസികതയോടൊപ്പം സഞ്ചരിക്കുമ്പോഴാണ് ജീവിക്കുന്നു എന്ന തോന്നൽ വരിക. ജയൻ കിടക്കയിൽനിന്നും എണീറ്റു. അഭിനയിക്കാനുള്ള രംഗങ്ങൾ അയാളെ ഉത്സാഹഭരിതനാക്കി…
ബെൽബോട്ടം പാൻസിട്ട്, ജാവാബൈക്കിൽ കയറി യാതൊരു തിടുക്കവുമില്ലാതെ വട്ടം ചുറ്റിക്കൊണ്ടിരുന്ന എഴുപതുകളുടെ അന്ത്യത്തിൽ മലയാളസിനിമാലോകത്തുണ്ടായ ജയൻതരംഗത്തിന്റെ പശ്ചാത്തലത്തിൽ ഒരുൾനാടൻ ഗ്രാമജീവിതത്തിന്റെ ചിത്രീകരണം. ജയനോടുമാത്രം പറയാൻ വെച്ച ഒരുഗ്രൻ രഹസ്യവുമായലയുന്ന ജയന്റെ കടുകടുത്ത ഒരാരാധകനും പൂർവമാതൃകകളില്ലാത്ത മറ്റനേകം കഥാപാത്രങ്ങളും പലപല വഴികളിലൂടെ കഥയിലേക്കെത്തിച്ചേർന്ന് ഗൃഹാതുരത നിറഞ്ഞൊരു വിസ്മയലോകം സൃഷ്ടിക്കുന്നു. ഒപ്പം, അടിയന്തരാവസ്ഥയെ പൊരുതിത്തോല്പിക്കാൻ ആയുധങ്ങൾക്കു പകരം വാൾപോസ്റ്ററുകളും മൈദപ്പശയുമായി ഒളിയിടങ്ങളിൽ പതിയിരിക്കുന്ന വിപ്ലവകാരികളുടെ നിഗൂഢനീക്കങ്ങൾ കഥയ്ക്ക് പുതിയൊരു രാഷ്ടീയമാനം നല്കുന്നു.
ഫാക്‌റ്റും ഫിക്ഷനും ഫാന്റസിയും ചേർന്ന് ഒരപൂർവ രചന. എസ്. ആർ. ലാലിന്റെ ഏറ്റവും പുതിയ നോവൽ.Write a review on this book!. Write Your Review about ജയന്റെ അഞ്ജാത ജീവിതം Other InformationThis book has been viewed by users 1301 times