Book Name in English : Jesus Aa Manushyan Ithakunnu
ഫ്രഞ്ച് ഭാഷാശാസ്ത്രജ്ഞനും ചരിത്രകാരനുമായിരുന്ന ജോസഫ് ഏണസ്റ്റ് റെനാൻ (1823 - 1892) ക്രിസ്തുമതത്തിന്റെ ഉത്ഭവചരിത്രം എന്ന പേരിൽ എഴുതിയ പുസ്തക പരമ്പരയിലെ ആദ്യ വാല്യമാണ് ജീസസ്: ആ മനുഷ്യൻ ഇതാകുന്നു ( ’ലൈഫ് ഓഫ് ജീസസ്’.) ഈ പുസ്തകം 1862-ൽ ഫ്രഞ്ച് ഭാഷയിൽ പ്രസിദ്ധീകരിക്കപ്പെട്ടു. 19-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ
യൂറോപ്പിൽ, പ്രത്യേകിച്ചും ജർമ്മനിയിൽ പ്രചാരത്തിലിരുന്ന ശാസ്ത്രീയ ചരിത്ര ഗവേഷണരീതി അവലംബിച്ചുകൊണ്ടാണ് റെനാൻ ഈ ജീവിതകഥ എഴുതിയത്. ദൈവപുത്രനായി, സ്ത്രീപുരുഷ സംഗമത്തിലൂടെയല്ലാതെ അത്ഭുതകരമായി അവൻ ജനിച്ചു എന്നു തുടങ്ങി ധാരാളം ഐതിഹ്യങ്ങൾ ക്രിസ്തുവിൻ്റെ ജീവിതത്തെ ചുറ്റിപ്പറ്റി ഉടലെടുത്തിരുന്നുവല്ലോ. ഈ അത്ഭുതകഥകളുടെയും വിശ്വാസങ്ങളുടെയും പിറകിലുള്ള ചരിത്രസത്യം എന്താണ് എന്നന്വേഷിക്കുകയാണ് റെനാൻ. ഒരു അത്ഭുത സംഭവവും ഇല്ലാതെതന്നെ ഒരു മനുഷ്യൻ മാത്രമായിരുന്നു ജീസസ് എങ്കിലും അവനു ദൈവികത്വവും അസാധാരണമായ ഔന്നിത്യവും, ലോക പരിത്രത്തിൽ അദ്വിതീയമായ സ്ഥാനവും പ്രാധാന്യതയും കൈവരുമായിരുന്നു. പിന്നീട് പാശ്ചാത്യലോകത്തും മറ്റ് രാജ്യങ്ങളിലും ഉടലെടുത്ത ജനാധിപത്യം, കമ്മ്യൂണിസം, സോഷ്യലിസം, മനുഷ്യാവകാശം, അഭിപ്രായ -വിശ്വാസ സ്വാതന്ത്ര്യം, ലിംഗസമത്വം, ആതുരശുശ്രൂഷ, പ്രകൃതി സംരക്ഷണം തുടങ്ങി ഏതാണ്ട് എല്ലാ പുരോഗമന മൂല്യങ്ങളുടേയും ഉത്ഭവസ്രോതസ്സ് ജീസസ് ആണെന്ന് കണ്ടെത്തുന്ന അനേകം ചരിത്രകാരന്മാരുണ്ട്.
എല്ലാ ക്രിസ്തീയ സഭാ നേതാക്കന്മാരും റെനാൻ്റെ പുസ്തകത്തെ നിന്ദിക്കയും നിരോധിക്കുകയും ചെയ്തത് സ്വാഭാവികം. മനുഷ്യനായി ഭൂമിയിൽ ജനിച്ച് ജീവിച്ച ജീസസിന്, ഭൂമിയിൽ തന്നെ സ്വർഗ്ഗരാജ്യം സൃഷ്ടിക്കാം എന്ന ഉത്തമബോദ്ധ്യം ഉണ്ടായിരുന്നു. ഈ പുസ്തകം ഗൗരവത്തോടെ വായിക്കുന്ന ഏതു വ്യക്തിയിലും അവനോടുള്ള ആദരവ് പതിന്മടങ്ങ് വർദ്ധിക്കുന്നു, ജീസസിന്റെ യഥാർത്ഥ സന്ദേശം എന്തായിരുന്നു എന്ന് തിരിച്ചറിയുവാൻ ഈ പുസ്തകം സഹായിക്കും.
വിശ്വപ്രസിദ്ധ സാഹിത്യകാരൻ നിക്കോസ് കസാൻദ് സാകീസ് തൻ്റെ പ്രധാന രചനകൾക്ക് അവലംബമാക്കിയത് റെനാൻ്റെ കൃതികളായിരുന്നു.Write a review on this book!. Write Your Review about ജീസസ് ആ മനുഷ്യന്‍ ഇതാകുന്നു Other InformationThis book has been viewed by users 53 times