Book Name in English : Njanoru Paavam Guitaralleenthinanu Neeyenn Kattar Kond Meettunnathu
ഒറ്റയ്ക്കായവര്‍ അതിന്റെ തീയില്‍നിന്നും ഇഴഞ്ഞുചെല്ലുമ്പോള്‍ ഡിസംബര്‍ മാസം നിസ്സംഗതയോടെ തണുപ്പു നിര്‍ത്തി.
നക്ഷത്രവിളക്കുകള്‍ വല്ലാത്ത പകയോടെ കെട്ടു. സാന്റാ അവരുടെ വീടിനെ കïതായി നടിച്ചില്ല. മഞ്ഞിന്റെ പഞ്ഞിമഴയ്ക്കു
പകരം ലാവയുടെ തിളയ്ക്കുന്ന തീക്കല്ലുകള്‍ നിറുകില്‍ വന്നുവീണു. നെറ്റി മുറിഞ്ഞു. കലങ്ങിപ്പോയ കണ്ണുകള്‍ക്കു പുറകിലെ
സൈനസ്‌കുഴികളിലെ കൊഴുത്തുപറ്റിയ ശ്ലേഷ്മത്തില്‍, എന്റെ മൈഗ്രേന്‍ പുത്തനായി തിളങ്ങി. തൊïയില്‍ കരച്ചില്‍ ബബിള്‍ഗം
പോലെ ഒട്ടി, ആസിഡ്പ്രാണിയെപ്പോലെ വാക്കെരിച്ചു. വായ കയ്ച്ചു. വിരലുകള്‍ പേന തൊടാന്‍ മടിച്ചു. എന്തൊരു ജീവിതം…
പ്രണയവും സ്‌നേഹവും ചതിയും പകയും സൗഹൃദങ്ങളും സന്തോഷങ്ങളും കൊടിയ സന്താപങ്ങളും പാട്ടും സിനിമയും
എഴുത്തോടെഴുത്തും അന്തമില്ലാത്ത വായനയും ശാസ്ത്രവും രാഷ്ട്രീയവും ദൈവവും ചെകുത്താനുമെല്ലാമെല്ലാം ചേര്‍ന്ന്
സൃഷ്ടിച്ചെടുക്കുന്ന ഒരു എഴുത്തുകാരിയുടെ കൊടുംതണുപ്പോളമെത്തുന്ന നരകത്തീപ്പാലത്തിലൂടെയുള്ള ജീവിതസഞ്ചാരരേഖകള്‍. ഒപ്പം, ആത്മഹത്യയ്ക്കും ജീവിതത്തിനുമിടയിലെ വിഷാദപ്പെരുങ്കാല ദിനസരിക്കുറിപ്പുകളും. ഇന്ദുമേനോന്റെ ആത്മകഥാപുസ്തകംWrite a review on this book!. Write Your Review about ഞാനൊരു പാവം ഗിഥാറല്ലെ എന്തിനാണു നീയെന്നെ കഠാരകൊണ്ട് മീട്ടുന്നത് Other InformationThis book has been viewed by users 983 times