Book Name in English : Nilakkatha Sancharangal
പോളിഷ് ഭാഷയില്‍ ബെയ്ഗൂണി (അലഞ്ഞുതിരിയുന്നവര്‍) എന്ന പേരിലും ഇംഗ്ലീഷില്‍ ഫ്ളൈറ്റ്സ് എന്നും പ്രസിദ്ധീകരിച്ച നോവലിന്‍റെ മലയാള വിവര്‍ത്തനമാണ് നിലയ്ക്കാത്ത സഞ്ചാരങ്ങള്‍. ചലനാത്മകതയുടെ പ്രത്യയശാസ്ത്രമാണ് 21-ാം നൂറ്റാണ്ടിന്‍റെ ഈ നോവല്‍. “ചലനങ്ങളില്‍നിന്നാണ് ഞാന്‍ ഊര്‍ജ്ജം സംഭരിക്കുന്നത്. ബസ്സിന്‍റെ കുലുക്കം, വിമാനത്തിന്‍റെ മുരള്‍ച്ച, ബോട്ടുകളുടെ ചാഞ്ചാട്ടം, തീവണ്ടിയുടെ താരാട്ട്“ - യാത്രകളുടെ അസാധാരണമായ ഒരു ലോകം ഈ നോവലില്‍ തുറന്നിടുന്നു. ഭൂഖണ്ഡങ്ങളിലേക്കും ചരിത്രങ്ങളിലേക്കും സ്വന്തം ശരീരത്തിന്‍റെ നിഗൂഢതകളിലേക്കും തുറന്നിടുന്ന യാത്രകള്‍. ചരിത്രം ഇതുവരെ നമുക്ക് നല്‍കിയ അറിവും ബോധവും കേന്ദ്രീകരിച്ച് പുതിയ കാലഘട്ടത്തിലേക്ക് എത്തിനോക്കുന്ന നോവല്‍. നോവല്‍ഘടനയുടെ പുതിയ രസതന്ത്രങ്ങള്‍ വളരെ കൗതുകപൂര്‍വ്വം ഇണക്കിച്ചേര്‍ത്തിരിക്കുന്നു. “ഭാവചാരുതയാര്‍ന്ന ആഖ്യാനശൈലിയില്‍ ഒരു വിജ്ഞാനകോശത്തിന്‍റെ അഭിനിവേശവുമായി ജീവിതാവസ്ഥയുടെ അതിരുകള്‍ താണ്ടുന്ന എഴുത്തുകാരി“ -2018 നോബല്‍ പ്രൈസ് കമ്മിറ്റി “സാമ്പ്രദായികമല്ലാത്ത ആഖ്യാനം; ബഹുസ്വരമായ ധ്വനികള്‍, അസാധാരണമായ കഥാപ്രപഞ്ചം“ -മാന്‍ബുക്കര്‍ പ്രൈസ് കമ്മിറ്റിWrite a review on this book!. Write Your Review about നിലയ്ക്കാത്ത സഞ്ചാരങ്ങള്‍ Other InformationThis book has been viewed by users 1450 times