Book Name in English : Neele Thuzhanja Dhoorangal
ഈ സര്‍വീസ് സ്റ്റോറി അതിന്റെ വിശദാംശസമൃദ്ധികൊണ്ടും നിരീക്ഷണ വൈഭവംകൊണ്ടും വ്യത്യസ്തമാണ്; വൈവിധ്യപൂര്‍ണവും. ഇവിടെ അബ്ദുള്‍ ലത്തീഫിന്റെ സാമാന്യം കര്‍ക്കശമായ വ്യക്തിത്വവും നീതി ബോധവും സഹായസന്നദ്ധതയും ചേര്‍ന്ന് ഈ അനുഭവക്കുറിപ്പുകളെ വ്യത്യസ്തമാക്കുന്നു. ഇതിലെ ഭാഷ നാട്യങ്ങളില്ലാത്തതും ലളിതവുമാണ്, എന്നാല്‍ തീക്ഷ്ണവും. വാസ്തവത്തില്‍ ഈ തുറന്നെഴുത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ വലിയ ചര്‍ച്ചയ്ക്ക് കളമൊരുക്കേണ്ടതാണ്.ജീവിതാനുഭവങ്ങളുടെ ആധികാരികതയിലും ധീരതയിലും ആത്മവിശ്വാസത്തിലും രചിക്കപ്പെട്ടിരിക്കുന്ന ഈ കൃതിക്ക് അനുഭവകഥനം എന്നതിനപ്പുറം നീളുന്ന സാംഗത്യമുണ്ട്. തന്റെ അനുഭവങ്ങള്‍ പങ്കുവെക്കുന്നതിനൊപ്പം, ഔദ്യോഗികനടപടിക്രമങ്ങളില്‍ കുരുങ്ങി ജീവിതമില്ലാതായിപ്പോകുന്നവരുടെ നിശ്ശബ്ദമായ കണ്ണീരിനെക്കുറിച്ചോര്‍ക്കാന്‍കൂടി ഈ പുസ്തകം നമ്മളോട് ആവശ്യപ്പെടുന്നുണ്ട്. വ്യക്തമായ ഓര്‍മകള്‍ അടുക്കും ചിട്ടയോടെയും ആവിഷ്‌കരിച്ചിരിക്കുന്ന ഈ പുസ്തകം എല്ലാ തരത്തിലും തലത്തിലുമുള്ള വായനക്കാര്‍ക്ക് ആകര്‍ഷകമായി അനുഭവപ്പെടാതിരിക്കില്ല. – കെ. ജയകുമാര്‍ ഐ.എ.എസ്. മുന്‍ ചീഫ് സെക്രട്ടറിWrite a review on this book!. Write Your Review about നീളെ തുഴഞ്ഞ ദൂരങ്ങള്‍ Other InformationThis book has been viewed by users 627 times