Book Name in English : Pichakappoonkaavukalkkumappuram
കലയും ജീവിതവും ഇഴുകിച്ചേർന്ന ഒരുത്സവത്തിലെന്ന പോലെ കനമുക്ക് ഷിബു ചക്രവർത്തിയുടെ അനുഭവങ്ങളിൽ പങ്കു ചേരാം. എന്താണു ജീവിതം? എല്ലാ തൃഷ്‌ണകളിൽനിന്നുമൊഴിഞ്ഞ് സ്ഥിത പ്രജ്ഞത്വത്തോടെ സുഖദുഃഖങ്ങളെ ഒരേ മനസ്സോടെ കണ്ട് സ്വന്തം പ്രവൃത്തികളിൽ ഏർപ്പെടുന്നതോ? അതോ ഒരു അഗാധഗർത്തത്തിന്റെ വക്കിൽനിന്നുള്ള ഉന്മാദനൃത്തമോ? ജീവിതത്തെ കലയും കലയെ ജീവിതവുമാക്കുന്ന ഒരാളുടെ അനുഭവങ്ങളറിയുമ്പോൾ ഇങ്ങനെ ചില ചോദ്യങ്ങൾ നാം സ്വയം ചോദിച്ചു എന്നുവരാം. ഒരുപക്ഷേ ഉത്തരം കിട്ടിയില്ലെങ്കിൽപ്പോലും നമുക്കവ അവഗണിക്കാനാവില്ല. തുറന്ന മനസ്സോടെ തെളിച്ചമുള്ള ഭാഷയിൽ അനുഭവങ്ങളെ വെളിപ്പെ ടുത്തുന്ന ഈ പുസ്‌തകം മറുപടികളല്ല, ചോദ്യങ്ങളാണ് നമുക്കായി കരുതിവച്ചിരിക്കുന്നത്. അവ നമ്മുടെ ജീവിതത്തെയും ആഴപ്പെടുത്തും എന്നുറപ്പ്.
Write a review on this book!. Write Your Review about പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം Other InformationThis book has been viewed by users 180 times