Book Name in English : Badami Muthal Konark Vare
ലോകത്തെ വിസ്മയിപ്പിക്കുന്ന ഗുഹാക്ഷേത്രങ്ങളെക്കൊണ്ട് പ്രസിദ്ധമായ ബദാമി, നൂറ്റാണ്ടുകൾക്കുമുൻപ് ചാലൂക്യരാജവംശത്തിന്റെ കാലത്ത് പണികഴിക്കപ്പെട്ട ക്ഷേത്രസമുച്ചയങ്ങളുള്ള പട്ടടക്കൽ, ശില്പങ്ങളുടെയും കൊത്തുപണികളുടെയും ധാരാളിത്തംകൊണ്ട് കാഴ്ചയെ ആഘോഷമാക്കുന്ന ഐഹോളെ, ആയിരം വർഷങ്ങൾക്കു മുൻപ് ദക്ഷിണേന്ത്യ അടക്കിവാണ രാജേന്ദ്രചോളന്റെ ആസ്ഥാനമായിരുന്ന ഗംഗൈകൊണ്ട ചോളപുരം, സൗന്ദര്യവും ഭക്തിയും ഇഴചേർന്നു വിളങ്ങുന്ന കാഞ്ചീപുരം, ദൈവങ്ങളുടെ സ്വന്തം ഭൂമിയായ കുംഭകോണം, വിജയനഗരസാമ്രാജ്യത്തിന്റെ ഓർമകളുറങ്ങുന്ന ലെപാക്ഷി, കാകതീയ രാജവംശത്തിന്റെ പെരുമ നിറഞ്ഞ വാറങ്കൽ, ഷാഹിസുൽത്താന്മാരുടെ കാലത്ത് രത്നങ്ങൾക്കു പേരുകേട്ട ഗോൽക്കൊണ്ട, ശില്പഭംഗിയുടെ സൂര്യഭാവനയായ കൊണാർക്ക്… സാംസ്കാരികമായും കലാപരമായുമെല്ലാം ഇന്ത്യയെ രൂപപ്പെടുത്തിയെടുത്ത നൂറ്റാണ്ടുകളുടെ ഓർമകളിലൂടെയും ചരിത്രസ്മാരകങ്ങളിലൂടെയുമുള്ള അവിസ്മരണീയമായ യാത്രകൾ.
കെ. വിശ്വനാഥിന്റെ ഏറ്റവും പുതിയ യാത്രാപുസ്തകം.Write a review on this book!. Write Your Review about ബദാമി മുതല്‍ കൊണാര്‍ക്ക് വരെ Other InformationThis book has been viewed by users 844 times