Book Name in English : Magnamatti
ഒഡീഷയുടെ തീരദേശഗ്രാമങ്ങളെ തകർത്തെറിഞ്ഞ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ രചിച്ച നോവൽ. ചുഴലിക്കാറ്റിന്റെ താണ്ഡവമൊടുങ്ങിയപ്പോൾ ദൃശ്യമായത് ഭയാനകമായ കാഴ്ചകളാണ്. ജഗത് സിംഹപുര എന്ന പ്രദേശത്തിന്റെ ഭൂമികയിലൂടെ പ്രകൃതിയും അതിലെ ജീവജാലങ്ങളും തമ്മിലുളള അഭേദ്യബന്ധത്തിന്റെ അടരുകളുമിതിൽ അനാവരണം ചെയ്യുന്നു. അമ്മയായ ഭൂമിയെയും അവളുടെ മക്കളായുള്ള പ്രകൃതിയിലെ ചരാചരങ്ങളെയുംകുറിച്ചുള്ള നോവലെന്നും ഇതിനെ വിശേഷിപ്പിക്കാം. ഒഡീഷയുടെ ഭൂപ്രകൃതി, ചരിത്രം, ഭാഷ, ജാതി, ആചാരങ്ങൾ, അന്ധവിശ്വാസങ്ങൾ തുടങ്ങി സമസ്തമേഖലകളെയും എഴുത്തുകാരി മഗ്നമാട്ടിയിൽ പ്രതിപാദിച്ചിരിക്കുന്നു. മത്സ്യത്തൊഴിലാളിസമൂഹത്തിന്റെ ജീവിതമെഴുതുന്നതിനോടൊപ്പം പ്രണയവും പ്രണയഭംഗത്തിന്റെ വ്യഥകളും സംഭവബഹുലമായ മുഹൂർത്തങ്ങളും ഇഴചേർന്ന മഗ്നമാട്ടിയിൽ ഗ്രാമങ്ങളിലൂടെയും താഴ്‌വരകളിലൂടെയും നദികളിലൂടെയും കടലുകളിലൂടെയും സഞ്ചരിക്കുന്ന ഒരു ജനസമൂഹത്തിന്റെ നേർചിത്രം വായനക്കാരനു സമ്മാനിക്കുന്നു.Write a review on this book!. Write Your Review about മഗ്നമാട്ടി Other InformationThis book has been viewed by users 1001 times