Book Name in English : Manhappusthakam
വളരെ സാധാരണമായും സ്വാഭാവികമായും ഒരു കഥ പറഞ്ഞുപോവുക, കഥപറച്ചിലിനുള്ളിൽ വായനക്കാരുടെ സർഗ്ഗാത്മകതയ്ക്ക് വിഭവങ്ങൾ കരുതിവയ്ക്കുക, ശീർഷകം മുതൽ കഥാന്ത്യംവരെ ഭാഷയുടെ സകല വിനിമയസാധ്യതകളെയും ചൂഷണം ചെയ്യുക, മതം, രാഷ്ട്രീയം, നക്സലിസം, കമ്മ്യൂണിസം, ശാസ്ത്രം, യുക്തിവാദം, ആക്റ്റിവിസം, ഫെമിനിസം, പൗരബോധം, നഗരവത്കരണം, കച്ചവടതന്ത്രങ്ങൾ തുടങ്ങി നിരവധി വിഷയങ്ങൾ സാന്ദർഭികമായി ഉള്ളടക്കംചെയ്യുക, ഗ്രാമ-നഗര സംഘർഷങ്ങളെ നിഷ്പക്ഷമായി വ്യാഖ്യാനിക്കുക, ക്രൈം ഫിക് ഷന്റെ സാധ്യതകളെ പ്രയോജനപ്പെടുത്തിക്കൊണ്ടണ്ട് സവിശേഷമായൊരു ആഖ്യാനതന്ത്രം മെനയുക ഇതൊക്കെയാണ് മഞ്ഞപ്പുസ്തകം എന്ന ഈ ചെറുനോവലിലൂടെ ഫ്രാൻസിസ് നൊറോണ സാധ്യമാക്കിയിരിക്കുന്നത്. രുദ്രന്റെ ചായക്കടയിൽനിന്ന് നീലക്കാന്താരിയിലേക്കുള്ള പരിണാമകാലമാണ് മഞ്ഞപ്പുസ്തകത്തിന്റെ കഥാകാലം.Write a review on this book!. Write Your Review about മഞ്ഞപ്പുസ്തകം Other InformationThis book has been viewed by users 288 times