Book Name in English : Manjukaalam
ദൈവത്തിനയക്കുന്ന കത്തിന് പിശാച് മറുപടിയെഴുതുന്ന കീഴ്മേൽ മറിഞ്ഞ ഒരു കാലത്തിന്റെ കിതപ്പുകളാണ് ശിഹാബുദ്ദീൻ പൊയ്ത്തുംകടവിന്റെ കഥകളിൽ നിറയുന്നത്. ചീർത്ത മെത്തകളിൽ ചുരുണ്ടുകിടക്കുന്നവരുടെ കൂർക്കംവലികളല്ല, കൂർത്ത കുരിശുകളിൽ ചോരവീഴ്ത്തി നിൽക്കുന്നവരുടെപിടച്ചിലുകളാണ് ഈ കഥകൾ ഒരാഘാതത്തോടെ പകർന്നുനൽകുന്നത്. സത്യവും സ്വപ്നവും ശിഹാബുദ്ദീൻ പൊയ്ത്തുംകടവിനെ സംബന്ധിച്ചിടത്തോളം സംഭ്രമിപ്പിക്കുന്ന സ്വന്തം കാലത്തോട് നിരന്തരം സംവദിക്കാനുള്ള ഉപാധികൾ മാത്രമാണ്. ശിഹാബുദ്ദീന്റെ കഥകളൊക്കെയും കരൾ നഷ്ടപ്പെട്ട ഒരു കാലത്തിനെതിരെയുള്ള കിതപ്പിൽ കുതിർന്ന കലാപങ്ങളാണ്.Write a review on this book!. Write Your Review about മഞ്ഞുകാലം Other InformationThis book has been viewed by users 1783 times