Book Name in English : Mathanindhakan
പ്രൊഫസര്‍ ജോര്‍ജ് ഇമ്മാനുവേല്‍ എന്ന അധ്യാപകന്റെ ദുഃസ്വപ്‌നത്തില്‍ നിന്ന് ആരംഭിക്കുന്ന ഈ നോവല്‍ ഒരു ഒരു ദുരന്തകഥയാകുമ്പോള്‍ അതൊരു സാമൂഹിക ദുരന്തം കൂടിയായി മാറുന്നു. മതനിന്ദകരുടെ വിചാരണകള്‍ ലോകരാഷ്ട്രീയത്തിലും ചുഴികള്‍ നിര്‍മ്മിക്കുന്ന ഈ കാലത്ത് മതനിരപേക്ഷമെന്ന് അഭിമാനിക്കുന്ന കേരളത്തിലും സാധുവായ ഒരു അധ്യാപകന്റെ കൈ അറുത്തുമാറ്റപ്പെടുന്ന പ്രാകൃതശിക്ഷ അരങ്ങേറുന്നു. അധികാര രാഷ്ട്രീയത്തിന്റെ കൊലച്ചിരികള്‍ അയാള്‍ക്ക് ചുറ്റും നിറയുന്നു. നിസ്സഹായനായ ഗുരു. മൗനമായ വിലാപം ഉയരുമ്പോള്‍ പ്രിയ നാടേ ലജ്ജിക്കൂ എന്നൊരു അശരീരി. ഒരു സ്വയംവിമര്‍ശന പുസ്തകം കൂടിയാണ് ഉമേഷിന്റെ മതനിന്ദകന്‍. ’ടാഗ്‌ലൈന്‍ മതവര്‍ഗ്ഗീയതയാല്‍ വേട്ടയാടപ്പെട്ട മതനിരപേക്ഷകനായ ഒരു ഗുരുവിന്റെ കഥWrite a review on this book!. Write Your Review about മതനിന്ദകൻ Other InformationThis book has been viewed by users 694 times