Book Name in English : Malabaar Express
മൂകമായ നിലവിളികളെ അനുധാവനം ചെയ്യുന്ന കഥകൾ. ശിഹാബിന്റെ കഥകളിലൂടെ കടന്നുപോകുമ്പോൾ നമ്മൾ ചിലപ്പോൾ സാൽവദോർ ദാലിയെയും പിക്കാസോവിനെയും ഓർത്തുപോകുന്നു. തരിശുനിലങ്ങളിലൂടെ ഓടുന്ന ഒരു തീവണ്ടിയിൽ ഹരിതഭംഗികളെ സ്വപ്നം കണ്ട ’ജീവിതമെന്നാലെന്താ’ണെന്ന് നിരന്തരം താളം മുഴക്കുന്ന ഒരു തീവണ്ടിയിൽ ഭൂപടത്തിൽ കാണാത്ത ഒരു ദ്വീപന്വേഷിച്ച് ശിഹാബ് യാത്രചെയ്യുന്നതായി ഞാൻ അനുഭവിച്ചറിയുന്നു. പൊള്ളുന്ന ജീവിതാനുഭവങ്ങളുടെ ചൂടും അവമാനഭീതിയുടെയും ആത്മനിന്ദയുടെയും ശൈത്യവും, ഹിംസാത്മകമായ പ്രതിരോധത്തിന്റെ അടക്കിനിർത്തിയ ആക്രോശങ്ങളും നിറഞ്ഞ ഒരു കഥാലോകത്തിലേക്കാണ് വീണ്ടും നാം പ്രവേശിക്കുന്നത്. രൂപകസമൃദ്ധങ്ങളാണ് ശിഹാബിന്റെ കഥകൾ അത്രയും. നിരവധി അർത്ഥ സാദ്ധ്യതകളുള്ള രൂപകങ്ങൾ കഥകൾക്ക് പാഠനിർമ്മാണസാദ്ധ്യതകൾ നൽകുന്ന വിവൃതഘടനകൾ സംഭാവന ചെയ്യുന്നു.Write a review on this book!. Write Your Review about മലബാർ എക്സ്പ്രസ്സ് Other InformationThis book has been viewed by users 2137 times