Book Name in English : Malayalathinte Priyakavithakal N V Krishnawarrier
കവിക്ക് കവിതയെഴുതാനേ പറ്റൂ. മുദ്രാവാക്യം വിളിക്കാന്‍ പറ്റില്ല. വെളിച്ചത്തിലിറങ്ങി നിന്ന് സൂര്യനു നേരെ രണ്ടു കൈയും പൊക്കി, ""നതുകശ്ചിച്ഛൃണോതിമേ'' എന്ന് ഖേദിക്കുകയും ചെയ്യാം. എന്‍.വിയുടെ നന്നങ്ങാടികള്‍, ആഫ്രിക്ക, ഭഗവാന്‍ ഉറങ്ങുന്നു, കള്ളദൈവങ്ങള്‍ തുടങ്ങിയ ആദ്യകാല രചനകള്‍ മാത്രമല്ല, കോഴിയും പുലരിയും, രാഷ്ട്രീയപ്പെന്‍ഷന്‍, ത്രിപഥഗ, കടല്‍ക്കാക്കയെ ആരറിയുന്നു, കാളിദാസന്‍റെ സിംഹാസനം തുടങ്ങിയ പില്‍ക്കാല രചനകളും വേണ്ടത്ര ഗൗരവത്തോടെ ആഴത്തില്‍ പഠിക്കപ്പെട്ടിട്ടില്ല. തന്‍റെ കവികര്‍മ്മത്തിലുടനീളം എന്‍.വി. വായനക്കാരന്‍റെ മുഖത്തു നോക്കി, "നിങ്ങള്‍ക്കിതൊന്നും മനസ്സിലാവുന്നില്ല; നിങ്ങളെലികളോ മാനുഷരോ?' എന്ന്, തള്ളയെലിയുടെ ഭാഷയില്‍ ചോദിച്ചു പോരുന്നതായി എനിക്കു തോന്നിയിട്ടുണ്ട്. ലോകത്തിന്‍റെ ഏതു കോണില്‍പ്പോയാലും "കടലിന്‍ കരയിലെപ്പട്ടണ'ത്തിലാണ് എന്‍.വിയുടെ ആത്മാവിന്‍റെ കിളിക്കൂട്. കടല്‍ക്കരയില്‍ കഴിഞ്ഞു കൂടിയിട്ടും കടല്‍ക്കാക്കയെ ആരറിയുന്നു? – കെ.വി. രാമകൃഷ്ണന്‍
Write a review on this book!. Write Your Review about മലയാളത്തിന്റെ പ്രിയകവിതകള്‍ എന്‍ വി കൃഷ്ണവാരിയര്‍ Other InformationThis book has been viewed by users 4963 times