Book Name in English : Malayala Bhasha Vyakaranam
വ്യാകരണനിയമപ്രകാരമായിരിക്കണം ഓരോ വാചകവും എഴുതേണ്ടത്. ഒരു കെട്ടിടം പണിയുമ്പോള്‍, കല്ലും സിമന്റും, പൂഴിയുമെല്ലാം ഏതുവിധേനയാണോ ചേരുംപടി ചേര്‍ത്ത് നിര്‍മ്മാണപ്രക്രിയയില്‍ പങ്കുവഹിക്കുന്നത്. അതുപോലെ തന്നെയാണ് വാക്യരചനയില്‍ വ്യാകരണത്തിന്റെ പങ്ക് വാക്കുകളുടെ സ്ഥാനനിര്‍ണ്ണയത്തില്‍ വരുന്ന പിഴവ് വലിയ അര്‍ത്ഥവ്യത്യാസം തന്നെയുണ്ടാക്കും. വ്യാകരണപ്പിഴവുമൂലം സംഭവിക്കുന്ന വാക്കുകളുടെ ഗതിമാറ്റം ഗുരുതരമായ പ്രത്യാഘാതത്തിനും കാരണമായേക്കാം.
ഒരു കൃതിയുടെ രചനയ്‌ക്ക് ശില്‌പഭംഗിയും രൂപഭദ്രതയും കൈവരുന്നതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ചിട്ടയായ വ്യാകരണസന്നിവേശമാണ്. ശ്രേഷ്‌ഠഭാഷയായ മലയാളത്തിന് ശ്രീ. ഗോപാലന്‍മാസ്റ്ററില്‍ നിന്ന് ലഭിച്ച അമൂല്യവും അനുപമവുമായ രചനയാണ് ഈ കൃതി. Write a review on this book!. Write Your Review about മലയാളഭാഷാ വ്യാകരണം Other InformationThis book has been viewed by users 4827 times