Book Name in English : Marunna Vaidyasamskaram
ശാസ്ത്ര സാങ്കേതിക മേന്മകളോടും ഭൂതകാലത്തിലെ അറിവുകളോടും സമനില പാലിക്കുന്ന ഒരു മനസ്സിന്റെ സാന്നിദ്ധ്യം ഈ ഗ്രന്ഥത്തില്‍ ഉടനീളം കാണാം. പ്രസവങ്ങള്‍ക്കിടയില്‍ വരുന്ന പല പ്രശ്‌നങ്ങളിലേക്കും ഈ കൃതി അറിവ് പകരുന്നുണ്ട്. ബ്രീച്ച് പ്രസവം, മള്‍ട്ടിഫീറ്റല്‍ പ്രഗ്നന്‍സി, പ്ലാസന്റയുടെ പ്രഛന്നവേഷങ്ങള്‍, മെക്കോണിയം എന്നിവയെപ്പറ്റിയുള്ള വിവരണങ്ങള്‍ ഉദാഹരണം. ഒരല്പം നര്‍മ്മം ചേര്‍ത്ത് അതൊക്കെ വിവരിക്കാന്‍ ഡോ. രമണിക്ക് പ്രത്യേക പാടവമുണ്ട്. ലാളിത്യവും പാരായണക്ഷമതയും കലാപരമായ പ്രസന്നതയുമുള്ള ഈ ഗ്രന്ഥത്തിന് ധാരാളം വായനക്കാരുണ്ടാകുമെന്ന വിശ്വാസത്തോടെ ഡോ. രമണിയുടെ ഈ പുസ്തകം ഞാന്‍ സഹൃദയസമക്ഷം സന്തോഷത്തോടെ അവതരിപ്പിച്ചുകൊള്ളുന്നു.Write a review on this book!. Write Your Review about മാറുന്ന വൈദ്യസംസ്കാരം Other InformationThis book has been viewed by users 1769 times