Book Name in English : Mukthi
മുക്തിയുടെ കഥ മഹാഭാരതത്തിലെ ദ്രോണപര്‍വ്വത്തിലാരംഭിച്ച് ശാന്തിപര്‍വ്വം വരെയുള്ളതാണ്. കഥ മിക്കവാറും യുദ്ധഭൂമിയിലാണു നടക്കുന്നത്. മഹത്തായ ആയുധങ്ങള്‍ പ്രയോഗിച്ചുള്ള യുദ്ധത്തിനൊപ്പം പലരുടെയും മനസ്സില്‍ നടന്ന യുദ്ധങ്ങളും ഇതില്‍ നമുക്കുകാണാം. താന്‍ കുന്തിയുടെ പുത്രനാണെന്ന് കര്‍ണ്ണന്‍ നേരത്തേ അറിഞ്ഞിരുന്നെങ്കില്‍ അയാള്‍ പാണ്ഡവരുടെ മിത്രമാകുമായിരുന്നോ? ബലരാമന്‍ ശ്രീകൃഷ്ണന്റെ ജ്യേഷ്ഠനായിരുന്നിട്ടും അവസാനനിമിഷം വരെ ദുര്യോധനനെ രക്ഷിക്കാന്‍ മാത്രമല്ല പാണ്ഡവരുടെ പരാജയം ഉറപ്പാക്കാനും പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതെന്തുകൊണ്ട്? ഭീഷ്മരെയും ദ്രോണരെയും കര്‍ണ്ണനെയുമെല്ലാം അര്‍ജ്ജുനന്‍ പരാജയപ്പെടുത്തിയതെങ്ങനെ? ആയുധമേന്താത്ത കൃഷ്ണന്‍ ധര്‍മ്മത്തെ വിജയത്തിലെത്തിച്ചതെങ്ങനെ? എന്നെല്ലാമുള്ള ചോദ്യങ്ങളുടെ വ്യക്തമായ ഉത്തരവും ഈ നോവലില്‍ നമുക്കു കാണാം.
ഭീഷ്മരുടെ ബന്ധനത്തോടെ ആരംഭിക്കുന്ന കഥ അദ്ദേഹത്തിന്റെ മുക്തിയോടെ അവസാനിക്കുമ്പോള്‍ അദ്ദേഹത്തിന്റെ മാത്രമല്ല, പാണ്ഡവരുടെ ബന്ധനവും വിച്ഛേദിക്കപ്പെടുകയായിരുന്നു. പാണ്ഡവര്‍ക്ക് ഈ ജീവിതത്തിന്റെയും സൃഷ്ടിയുടെയും യഥാര്‍ഥ രൂപം കാണാനാവുകയാണ്. ഓരോ ചിന്തിക്കുന്ന മനുഷ്യനും ജീവിതത്തില്‍ അവനു നേരിടേണ്ടി വരുന്ന മഹാഭാരതം അവസാനിക്കുമ്പോഴും അനേകം ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ക്കുമുന്നില്‍ നില്‍ക്കാന്‍ ബാധ്യസ്ഥനാകുന്നുവെന്നു കാട്ടിത്തരുന്നു.
മക്കളെയെല്ലാം രണഭൂമിയില്‍ കുരുതി കൊടുത്തിട്ടും അധികാരഭ്രമവും പ്രതികാരദാഹവും വിട്ടുമാറാത്ത ധൃതരാഷ്ട്രരെയും ഹസ്തിനാപുരത്തോട് ബന്ധിക്കപ്പെട്ടുപോയ ഭീഷ്മരുടെ മുക്തിയുടെയും പിതൃതുല്യനായി തങ്ങള്‍ കണക്കാക്കിയ ധൃതരാഷ്ട്രരുടെ ആജ്ഞകളുടെയും ധര്‍മ്മബോധത്തിന്റെയും ബന്ധനത്തില്‍ പെടാന്‍ എന്നും വിധിക്കപ്പെട്ട പാണ്ഡവരുടെ ബന്ധനമുക്തിയുടെയും ഹൃദയസ്പൃക്കായ വര്‍ണ്ണനയിലൂടെ ധര്‍മ്മമുള്ളിടത്തു ജയം എന്നു നമുക്കു ദര്‍ശിക്കാനാകുന്ന മഹാനോവല്‍.
മഹാഭാരതസംബന്ധിയായ അനേകം ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഉത്തരം നല്കുന്ന രചന. മനുഷ്യന് ധര്‍മ്മത്തിന്റെയും മുക്തിയുടെയും യഥാര്‍ഥപാഠം പറഞ്ഞുതരുന്ന മഹാരചനയുടെ നോവല്‍ ആവിഷ്‌കാരം.
പരിഭാഷ : ഡോ.കെ.സി.അജയ കുമാര്‍Write a review on this book!. Write Your Review about മുക്തി Other InformationThis book has been viewed by users 3552 times