Book Name in English : Mrinmay
മേധാശക്തിയും ഭാവതീക്ഷ്‌ണതയും രചനാചാതുരിയും ഒരാളിൽച്ചേർന്നൊത്തു കാണുന്നത് വിരളമാണ്. എന്തുകൊണ്ടാവാം പത്തുപതിനഞ്ചു കൊല്ലം ഈ പ്രതിഭാശാലിനി തന്റെ രചനകളെ അസൂര്യംപശ്യകളാക്കിവെച്ചത്? “തീവ്രമായ താളലയം, ചിന്താസത്തയും ശൈലിയും സമഞ്ജസമായി സമ്മേളിച്ച തീവ്രമായ വാഗ്രൂപം.., തീവ്രതമമായ സത്യദർശനവും’- അരവിന്ദഘോഷിനെ അനുസരിച്ച് താൻ നിർവചിച്ച, അനുഭൂതിയും ദർശനവുമൊന്നാകുന്ന, മന്ത്രസമാനമായ കവിതയുടെ തലത്തിലേക്ക് അവ ഉയർന്നിട്ടില്ലെന്നു കരുതിയതുകൊണ്ടാകുമോ?
ആത്മാരാമൻ
തീവ്രമായ അനുഭൂതികളും പരിമിതിയില്ലാത്ത വികാരങ്ങളും നിറഞ്ഞ, അതിരുകളെ ഭേദിക്കുന്ന, വിലക്കുകളെ വകവെക്കാത്ത ആത്മപ്രകാശനങ്ങളാണ് ഈ കവിതകൾ. മുൻപ് പ്രസിദ്ധീകരിച്ച മൃൺമയി എന്ന കവിതാസമാഹാരത്തിലെ കവിതകൾക്കൊപ്പം അപ്രകാശിതങ്ങളായവ കൂടി ഉൾപ്പെടുത്തിയ പുസ്തകം. ഒപ്പം കവയിത്രിയെക്കുറിച്ച് ജ്യേഷ്ഠത്തി
സുഗതകുമാരി എഴുതിയ സുജാത എന്ന കവിതയും.

ആത്മനിഷ്ഠമായ തീക്ഷ്ണാനുഭവങ്ങളുടെയും
തീവ്രപ്രണയങ്ങളുടെയും പ്രകാശനം
Write a review on this book!. Write Your Review about മൃണ്മയി Other InformationThis book has been viewed by users 1658 times