Book Name in English : Rathriyil Achaankara
ഈ സമാഹാരത്തിലെ കവിതകളിലുത്ഭൂതമാകുന്ന സ്ഥലകാലബോധം മണ്ണിനെയും അനന്തതയെയും തൊട്ടുപോകുന്നതാണ്. സംഘകാലകവിതകളെ ഓർമ്മിപ്പിക്കുമാറ് സ്ഥലകാലങ്ങളും ഋതുക്കളും ജീവിതത്തെയും ഭാഷയെയും കവിയുടെ മനോവ്യാപാരത്തെയും ചുറ്റിച്ചുറ്റി ചലനാത്മകമാവുന്ന/തിണരൂപം പ്രാപിക്കുന്ന കാഴ്ച. മൂർത്തവും അമൂർത്തവുമായ ദേശകാലങ്ങളിലൂടെയുള്ള സഞ്ചാരം. ഋഷിയായും ഭ്രാന്തനായും ഊരുതെണ്ടിയായും കവിയുടെ അലച്ചിലുകൾ. രാത്രിയിൽ അച്ചാങ്കര ചലനാത്മകതയുടെ ഊർജ്ജപ്രവാഹമുള്ള കവിതകളുടെ സമാഹാരമാണ്. പാരമ്പര്യത്തിന്റെ തുടർച്ചയാവുമ്പോഴും പുതുകാലത്തിന്റെ ഭാവുകത്വ പരിണതികളെ തിരിച്ചറിയുന്നതിൽ കവി പുലർത്തുന്ന ഉൾക്കാഴ്ചയും കവിതയുടെ രാഷ്ട്രീയധ്വനികളിൽ പ്രകടമാകുന്ന സൂക്ഷ്മതയും ഈ ചലനാത്മകതയുടെ ഭാഗമായി തിരിച്ചറിയപ്പെടേണ്ടതുണ്ട്. അവതാരിക: അമ്മുദീപരാത്രിയിൽ അച്ചാങ്കര, ബലൂൺ രൂപാന്തരണം, പ്രേതശല്യം, വെള്ളത്തിലാശാൻ, കടൽക്കിനാക്കൾ, കാണാതായ കിളികൾ തുടങ്ങി 44 കവിതകൾWrite a review on this book!. Write Your Review about രാത്രിയില്‍ ആച്ചാങ്കര Other InformationThis book has been viewed by users 478 times