Book Name in English : Rathri Pantrandarakku Oru Tharattu
മൂന്നോ നാലോ വരികള്‍. അമൂര്‍ത്തമായ വാങ്മയം. ഏതോ നീണ്ട കാവ്യത്തില്‍നിന്ന് ഉദ്ധരിച്ചതുപോലെ. മുന്‍പിന്‍ വിവരണങ്ങളോ പശ്ചാത്തലമോ ഇല്ല. എങ്കിലും അപൂര്‍വമായ ഒരനുഭവം. കവിതയിലെ രാമന്‍ ഇഫക്റ്റ്. - പി.പി.രാമചന്ദ്രന്‍
പി. എന്ന അക്ഷരം ചേര്‍ത്തതുകൊണ്ടാവാം; ’രാമന്‍’ഉള്ളതു കൊണ്ടുമാവാം മഹാകവി പിയെപ്പോലെ രാമനും ഒരേയൊരു ജീവിതമേയുള്ളൂ-കാവ്യ ജീവിതം, പിയെപ്പോലെ രാമനും കവിതയുടെ കാലടിപ്പാട് നോക്കി സഞ്ചരിക്കുന്നു. - വി.എം.ഗിരിജ
ഇരുട്ടിലും അരണ്ടവെളിച്ചത്തിലും കണ്ടെത്തുന്ന വാക്കിന്റെ വെളിച്ചത്തില്‍ പ്രകാശിപ്പിക്കുന്ന യാഥാര്‍ഥ്യത്തിന്റെ പച്ചയാണ് പി. രാമന്റെ കവിതകള്‍. അവ സ്വയം വെളിച്ചമുള്ളതാവുകയും ചുറ്റുമുള്ളവയെ വെളിച്ചത്തില്‍ ആറാടിക്കുകയും ചെയ്യുന്നു. അസാധാരണമായ ബിംബവിധാനങ്ങളും വാക്യനിര്‍മിതികളുംകൊണ്ട് ശ്രദ്ധേയമായ രാമകവിതകള്‍.Write a review on this book!. Write Your Review about രാത്രി പന്ത്രണ്ടരയ്ക്ക് ഒരു താരാട്ട് Other InformationThis book has been viewed by users 5016 times