Book Name in English : Vasanthathile Pookal, Vasanthathile Saityam
അല്‍ബേനിയയുടെ വടക്കന്‍ പ്രദേശം വസന്തത്തെ വരവേല്‍ക്കാന്‍ ഒരുങ്ങിയത് ഒരുപിടി ആശങ്കകളോടെയായിരുന്നു. കമ്യൂണിസ്റ്റ് ഭരണത്തിന്റെ തകര്‍ച്ചയ്ക്ക് ശേഷം ശക്തി പ്രാപിച്ചു കൊണ്ടിരുന്ന പാരമ്പര്യവാദികള്‍ വിസ്മൃതിയില്‍ മറഞ്ഞിരുന്ന ഗോത്രനിയമങ്ങളെ പുന:സ്ഥാപിക്കാന്‍ ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞിരുന്നു. നാല്പത്തഞ്ചു വര്‍ഷത്തെ സോഷ്യലിസ്റ്റ് വാഴ്ചയ്ക്ക് വിരാമമിട്ടുകൊണ്ട് രാജ്യം പല ഭാഗങ്ങളായി വിഭജിക്കപ്പെടുമെന്ന് അഭ്യൂഹങ്ങള്‍ പരന്നു.
ആധുനിക ലോകത്തിന്റെ ജീര്‍ണ്ണിച്ച സാമൂഹിക രാഷ്ട്രീയ അവസ്ഥകള്‍ക്കു നേരെ പിടിച്ച കണ്ണാടിയായിരുന്നു ഇസ്മയില്‍ കദാരെ രചിച്ച ‘സ്പ്രിങ് ഫ്‌ലവേഴ്‌സ്, സ്പ്രിങ് ഫ്രോസ്റ്റ്’. ഫ്രഞ്ച് ഭാഷയില്‍ രചിക്കപ്പെട്ട് വായനക്കാരുടെ ഹൃദയങ്ങള്‍ കീഴടക്കിയ നോവല്‍ ഇംഗ്ലീഷിലേക്കും പിന്നെ അനേകം ലോകഭാഷകളിലേക്കും തര്‍ജ്ജമ ചെയ്യപ്പെട്ടു. വസന്തത്തിലെ പൂക്കള്‍ വസന്തത്തിലെ ശൈത്യം എന്നപേരില്‍ നോവല്‍ ഇപ്പോള്‍ മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തിരിക്കുകയാണ്. പ്രഭാ സക്കറിയാസ് ആണ് നോവലിന്റെ വിവര്‍ത്തനം നിര്‍വ്വഹിച്ചിരിക്കുന്നത്.Write a review on this book!. Write Your Review about വസന്തത്തിലെ പൂക്കളും വസന്തത്തിലെ ശൈത്യവും Other InformationThis book has been viewed by users 724 times