Book Name in English : Water Body Vellam Kondulla Athmakatha
എന്റെ വയലുവിട്ട് ഞാന്‍ പോയിടത്തെല്ലാം ജലസാന്നിദ്ധ്യമുണ്ടായിരുന്നു. ജോലിക്കു പോയിടത്തെല്ലാം തൊട്ടടുത്തോ കാണാവുന്നിടത്തോ, ഒരു ചെറിയ തോടെങ്കിലും ഉണ്ടായിരുന്നു. ചെയ്ത ജോലികളില്‍, എടുത്ത പല എഴുത്തുകളില്‍, പുസ്തകങ്ങളില്‍-ഒക്കെ അന്തര്‍ധാര നദിയോ കടലോ ആയി വന്നു… ജലം സദാ എന്റെ പിറകേത്തന്നെ ഉണ്ടായിരുന്നു… മരങ്ങളും മൃഗങ്ങളും മത്സ്യങ്ങളും മറ്റുജലജീവികളും പ്രാണികളും ഇവയ്‌ക്കൊപ്പം മനുഷ്യനുമൊക്കെച്ചേര്‍ന്നുള്ള ആവാസവ്യവസ്ഥയുടെ നാഡീവ്യൂഹമായ നീര്‍ച്ചാലുകളും ചെറുതോടുകളും കുളവും പുഴയും കായലും കടലുമൊക്കെച്ചേര്‍ന്ന മഹാജലചക്രത്തിന്റെ സാന്നിദ്ധ്യം ജീവിതത്തിന്റെ ആധാരശ്രുതിയായ ഒരാളുടെ ജലജീവിതരേഖകള്‍…
ജി.ആര്‍. ഇന്ദുഗോപന്റെ ആത്മകഥ. ജീവിതത്തില്‍ ജലം കടന്നുവരുന്ന ഭാഗങ്ങള്‍ മാത്രം എഴുതപ്പെട്ടിട്ടുള്ള
അപൂര്‍വ്വപുസ്തകം.Write a review on this book!. Write Your Review about വാട്ടർ ബോഡി വെള്ളം കൊണ്ടുള്ള ആത്മകഥ Other InformationThis book has been viewed by users 971 times