Book Name in English : Vamozhikal Varamozhikal
മാതൃഭാഷാഭിമാനത്തിന്റെ മൂർത്തീഭാവമാണ് ഒ എൻ വി. മലയാളത്തിന് ക്ലാസിക്കൽപദവി ലഭിക്കാനുള്ള ശ്രമത്തിന് നേതൃത്വം നൽകിവരികയാണ് അദ്ദേഹം ഇന്ന്. അതുകൊണ്ടുതന്നെ,
നമ്മുടെ ഭാഷയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ചരിത്രബന്ധിതമായ കാഴ്ചപ്പാടുകൾക്ക് മൗലികതയും പുതുമയുമേറും. അത് വ്യക്തമാക്കുന്ന നിരവധി പ്രഭാഷണങ്ങളും ലേഖനങ്ങളും ഈ സമാഹാരത്തിലുണ്ട് എന്നത് എടുത്തുപറയേണ്ടതുണ്ട്. മലയാളം എന്തുകൊണ്ടൊക്കെ ഉത്ക്കൃഷ്ടഭാഷയാകുന്നു എന്നതു സ്ഥാപിച്ചെടുക്കാൻ വേണ്ട വാദമുഖങ്ങളാൽ സമ്പന്നമായ അത്തരം പ്രഭാഷണങ്ങളും ലേഖനങ്ങളും ഈ ഘട്ടത്തിൽ മലയാളിസമൂഹത്തിനാകെ പ്രതിരോധത്തിനും അതിജീവനത്തിനുമുള്ള ആയുധമാകുന്നു എന്ന് നിസ്സംശയം പറയാം. - അവതാരിക / പ്രഭാവർമ്മWrite a review on this book!. Write Your Review about വാമൊഴികള്‍ വരമൊഴികള്‍ Other InformationThis book has been viewed by users 1646 times