Book Name in English : Vellivelichavum Veyilnalangalum
“എൻ്റെ അടുത്ത സുഹൃത്തായ സജിത മഠത്തിൽ എഴുതിയ ഈ അനുവേക്കുറിപ്പുകൾ ഏറെ ഹ്യദയസ്‌പർശിയാണ്. സജിത രേഖപ്പെടുത്തിയ അനുഭവങ്ങളുടെ കാലം സ്ത്രീകൾക്ക്, പെൺകുട്ടികൾക്ക് സ്വന്തം കുടുംബചട്ടക്കൂടുകൾക്കു പുറത്ത് അനുവദനീയമായ ഇടങ്ങളിലല്ലാതെ പോകാൻ സമൂഹ സദാചാരം വിലക്കിയിരുന്നു. സജിത അത്തരം വിലക്കുകൾ പൊട്ടിച്ചെറിയാൻ എന്തെല്ലാം കടമ്പകളാണ് കടന്നത്, അതുകൊണ്ടുതന്നെ എന്നെല്ലാം തിളക്കമാർന്ന വിജയങ്ങളാണ് അവൾ നേടിയെടുത്തത്
നാട്ടുകാരിയായ എന്നെപ്പറ്റി കേട്ട കാര്യങ്ങളും ഞാൻ അനുഭവിച്ച കാര്യങ്ങളും അവളെപ്പോലെയുള്ള പെൺകുട്ടികളുടെ ജീവിതത്തിൽ എങ്ങനെ പ്രതിഫലിച്ചെന്ന് സരസമായും എന്നാൽ കാര്യഗൗരവത്തോടെയും അവതരിപ്പിക്കുന്നുണ്ട് ഇതിൽ ഒരു സാംസ്കാരികപ്രവർത്തകയുടെ ജീവിതവും ചെറുത്തുനിൽപ്പും തൻ്റെ മേഖലയിലെ അനീതിക്കെതിരേയുള്ള പോരാട്ടങ്ങളും വീഴ്ചയും തളർച്ചയുമെല്ലാം ഈ കുറിപ്പുകളിൽ കാണാം. ജീവിതഗന്ധിയായ എഴുത്തിൻ്റെ ലാളിത്യം വായനക്കാരെ പിടിച്ചിരുത്തുന്നു.“
-കെ. അജിത Write a review on this book!. Write Your Review about വെള്ളിവെളിച്ചവും വെയിൽനാളങ്ങളും Other InformationThis book has been viewed by users 22 times