Book Name in English : Sidhilasamadhi
സംശുദ്ധ രാഷ്ട്രീയത്തിന്‍റെ പരിമിതികള്‍ മറികടക്കാന്‍ അക്രമപ്രവര്‍ത്തനങ്ങളുടെ പാതയിലൂടെ സഞ്ചരിക്കുന്ന സത്യവ്രതന്‍. ആ സുഹൃത്തിന്‍റെ തീവ്രവാദപ്രവര്‍ത്തനതലങ്ങളില്‍ താന്‍പോലുമറിയാതെ അകപ്പെട്ട് വീര്‍പ്പുമുട്ടുന്ന ശ്യാം പ്രഭാകറും കുടുംബവും. സാമ്പത്തികപ്രശ്നങ്ങളിലും പരിമിതികളിലുംപെട്ട് ഉഴറുമ്പോഴും കുടുംബമെന്ന മധുരച്ചെപ്പിലെ സന്തോഷങ്ങളുടെ ഊര്‍ജ്ജത്തില്‍ മുന്നോട്ട് പോയിരുന്ന ആ ചെറുപ്പക്കാരന്‍റെ ജീവിതം ആകസ്മിക സംഭവങ്ങളിലൂടെ കീഴ്മേല്‍ മറിയുന്നു. ജോലി നഷ്ടപ്പെടുന്നു. താമസസ്ഥലത്തെ വിലക്കുകള്‍. ജയില്‍ജീവിതം. നിയമപാലകരുടെ മനുഷ്യത്വരഹിതമായ ഇടപെടലുകളില്‍ ഞെരിഞ്ഞമരുന്ന ഒരു യുവാവിന്‍റെ സംഘര്‍ഷങ്ങള്‍ വിസ്മയകരമായി വരച്ചുവെച്ച രചന.Write a review on this book!. Write Your Review about ശിഥിലസമാധി Other InformationThis book has been viewed by users 740 times