Book Name in English : Hidimbi
കാടിന്റെ മക്കളുടെ കഥയാണ് ഹിഡിംബി. കുറത്തിയായി, കോന്തിയായി പ്രത്യക്ഷപ്പെടുന്ന ഹിഡിംബിയുടെ കഥ. ജീവനോടെ വിരലറുത്തെടുത്ത നായാടി ഏകലവ്യന്‍റെ കഥ. ഉറുമ്പു മുതല്‍ ആന വരെയുള്ള മൃഗങ്ങളെ കൂടപ്പിറപ്പുകളായി കണക്കാക്കുന്ന ഹിഡിംബി. ഹിഡിംബിയുടെ പ്രണയവും വിവാഹവും കുന്തിയുടെ ഗര്‍വ്വും സമ്മേളിക്കുന്ന ഈ നോവല്‍ യാഥാസ്ഥിതിക വായനകളില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമാണ്. പാമ്പുകളും മഹിഷങ്ങളും മാനുകളും തേന്‍കുറ്റികളും ചെടികളും പൂക്കളും വൃക്ഷങ്ങളും ഔഷധങ്ങളും നിറയുന്ന ഹിഡിംബിയുടെ ലോകം പാരിസ്ഥിതിക ജീവിതത്തിന്‍റെ വിസ്മയകരമായ സ്വപ്നലോകമാണ്.reviewed by Anonymous
Date Added: Wednesday 7 Aug 2024
പിടിച്ചിരുതുന്ന രീതിയിലുള്ള രചന വൈഭവം ഹിഡിമ്പിയിൽ കാണാനാവും , ഹിഡിമ്പി വ്യത്യസ്തമായ ഒരു അനുഭവമാണ് വായനക്കാരന് സമ്മാനിക്കുന്നത്. മഹാഭാരതത്തിൽ വ്യത്യസ്തമായി എന്നാൽ കാട്ടാളന്റെ പക്ഷത്തുനിന്നുകൊണ്ട് കാടിന്റെ മക്കളുടെ കഥയാണ് ഹിഡിമ്പിയിൽ പറയുന്നത്.
Rating: [5 of 5 Stars!]
Write Your Review about ഹിഡിംബി Other InformationThis book has been viewed by users 1560 times