Book Name in English : 43 Naattusancharangal
എന്തിനാണ് യാത്രകൾ എന്ന ചോദ്യത്തിന് എക്കാലത്തും വലിയ പ്രസക്തിയുണ്ട്. പുതിയ സ്ഥലങ്ങൾ തേടിപ്പിടിക്കൽ മാത്രമല്ല ഓരോ യാത്രകളും. നാം ചെന്നെത്തുന്ന സ്ഥലങ്ങളിൽ അധിവസിക്കുന്ന ജീവികൾ, അതിലെ മനുഷ്യർ, അവരുടെ ജീവിതം, സംസ്‌കൃതി, ഭാഷ, ഭക്ഷണം, വസ്ത്രം, പാർപ്പിടം, ആചാരാനുഷ്‌ഠാനങ്ങൾ എന്നിങ്ങനെ എത്രയോ പുതിയ അറിവുകൾ ഓരോ പ്രദേശവും യാത്രികർക്കായി കാത്തു വച്ചിരിക്കുന്നു. മനുഷ്യവംശം, മനുഷ്യപൂർവ്വ ജീവികളായിരിക്കുമ്പോൾതന്നെ സഞ്ചാരികളുമായിരുന്നു. കൗതുകങ്ങൾക്കുമപ്പുറം യാത്രകൾ ഏതോ ജന്മത്തിൽ മറന്നു വച്ച ഓർമകളുടെ വീണ്ടെടുപ്പുകൾകുടിയാണ്. ചെന്നെത്തുന്ന ഓരോ പ്രദേശവും തനിക്കൊരു മറുപിറവി സമ്മാനിക്കുന്നതായി സാബു മഞ്ഞളി എന്ന യാത്രികനും അനുഭവിക്കുന്നുണ്ട്. അവയിലൂടെ തന്നെത്തന്നെ വീണ്ടെടുക്കുന്ന ഒരു ഭൗതിക വ്യവഹാരമായി യാത്രകളെ മാറ്റുന്നതോടൊപ്പം കാഴ്‌ചകളുടേയും അനുഭവങ്ങളുടേയും പലവിധ ജാലകങ്ങൾ തുറന്നിട്ട് വായനക്കാരനെ കൂടെ കൂട്ടുകയും രസിപ്പിക്കുകയും ചെയ്യുന്നു സാബു മഞ്ഞളിയുടെ യാത്രാവിവരണം.Write a review on this book!. Write Your Review about 43 നാട്ടുസഞ്ചാരങ്ങൾ  Other InformationThis book has been viewed by users 27 times