Book Name in English : Adhikaram
ജ്യേഷ്ഠാനുജന്മാരുടെ മക്കളായി കുരുകുലത്തില്‍ പിറന്നവര്‍ പാണ്ഡവരും കൗരവരുമായി മാറുന്നതും കളിക്കളങ്ങളില്‍ തുടങ്ങിയ സംഘര്‍ഷങ്ങള്‍ അധികാരത്തിനുവേണ്ടിയുള്ള മഹായുദ്ധമായി രൂപപ്പെടുന്നതും എങ്ങനെയെന്ന് മഹാഭാരതകഥയുടെ ഗഹനതകളിലേക്ക് ആഴ്ന്നിറങ്ങി നമുക്കു കാട്ടിത്തരുന്ന രചന. മഹാ ആചാര്യനായ ദ്രോണരുടെ പക്ഷപാതങ്ങളുടേയും വന്ദ്യവയോധികനായ ഭീഷ്മരുടെ ദുര്‍ബലതയുടേയും കഥ. സുയോധനന്‍ ദുര്യോധനനാകുന്നതും സുശ്ശാസനന്‍ ദുശ്ശാസനനാകുന്നതും മാത്രമല്ല മഹാദാനിയായി അറിയപ്പെടുന്ന കര്‍ണ്ണന്റെ അത്യാഗ്രഹങ്ങളും നമുക്കതില്‍ ദര്‍ശിക്കാം.
ഇത് മഹാഭാരതകഥ മാത്രമല്ല, മറിച്ച് അധികാരത്തിന്റെ സോപാനങ്ങളിലേക്ക് കടന്നുകയറാന്‍ നടത്തപ്പെടുന്ന കുതന്ത്രങ്ങളുടെ മഹാഭാരതകഥയുടെ പശ്ചാത്തലത്തിലുള്ള പുനരാഖ്യാനമാണ്. ധര്‍മ്മത്തിന്റെയും അധര്‍മ്മത്തിന്റെയും സംഘര്‍ഷത്തിന്റെ കഥ ഇന്നത്തെ ഭാഷയില്‍ പറഞ്ഞിരിക്കുന്നു.
വിവ. ഡോ. കെ.സി. അജയകുമാര്‍, ഡോ. കെ. സിന്ധു Write a review on this book!. Write Your Review about അധികാരം Other InformationThis book has been viewed by users 2528 times