Book Name in English : Andaral
ചൂതുകളിയിലൂടെ പാഞ്ചാലിയുള്‍പ്പെടെ സര്‍വ്വസ്വവും നഷ്‌ടപ്പെട്ട പാണ്ഡവര്‍ പതിമ്മൂന്നു വര്‍ഷത്തെ വനവാസവും ഒരു വര്‍ഷത്തെ അജ്ഞാതവാസവുമെന്ന നിബന്ധനയോടെ ഹസ്‌തിനാപുരം വിടുമ്പോള്‍ കുന്തി അവരുടെ കൂടെ പോകാഞ്ഞതെന്തുകൊണ്ട്? വിദുരനെ പാണ്ഡവപക്ഷപാതിയെന്നു കണക്കാക്കി ഹസ്‌തിനാപുരത്തില്‍ നിന്നു പുറത്താക്കിയിട്ടും ധൃതരാഷ്‌ട്രര്‍ക്ക് തിരിച്ചുവിളിക്കേണ്ടിവന്നതെന്തുകൊണ്ട്?
ധര്‍മ്മത്തിന്റെ പേരില്‍ സര്‍വ്വസ്വവും നഷ്‌ടപ്പെടുത്തിയ പാണ്ഡവരുടെ ധര്‍മ്മബോധത്തോട് പാഞ്ചാലര്‍ക്കോ കൃഷ്‌ണനുപോലുമോ യോജിപ്പില്ലാഞ്ഞതെന്തുകൊണ്ട്? കൃഷ്‌ണന്റെ സ്വയം അധര്‍മ്മത്തിനെതിരെ പോരാടാന്‍ പുറപ്പെടാതെ പാണ്ഡവരെ എതിര്‍ക്കാഞ്ഞതെന്തുകൊണ്ട്? കൃഷ്‌ണന്റെ സിദ്ധാന്തങ്ങള്‍ പാണ്ഡവരുടെ നയങ്ങളുമായി പൊരുത്തപ്പെടുന്നതെങ്ങനെ? കൃഷ്‌ണന്‍ സ്വയം അധര്‍മ്മത്തിനെതിരെ പോരാടാന്‍ പുറപ്പെടാതെ പാണ്ഡവരെ മുന്നില്‍ നിര്‍ത്താന്‍ എന്താണു കാര്യം?
കൃഷ്‌ണന്റെ മകന്‍ ദുര്യോധനന്റെ മകളെ വിവാഹംചെയ്യാനിടയായതെങ്ങനെ? ബലരാമന്‍ ഭീമന്റെപക്ഷത്തുനിന്ന് ദുര്യോധനന്റെ പക്ഷത്തേക്ക് മാറിയതിന്റെ രഹസ്യമെന്ത്? തുടങ്ങി മഹാഭാരതത്തിലെ അനേകം സത്യങ്ങളിലേക്ക് വായനക്കാരെ കൊണ്ടുപോകുന്ന രചന. ഒപ്പം അര്‍ജ്ജുനന്റെ തപസ്സിന്റെയും ഉര്‍വ്വശിയുടെ ശാപത്തിന്റെയും സൗഗന്ധികപുഷ്‌പത്തിന്റെയുമെല്ലാം കഥ മനോഹരമായി അവതരിപ്പിക്കപ്പെടുന്നു.
വിവ. ഡോ. കെ.സി. അജയകുമാര്‍ Write a review on this book!. Write Your Review about അന്തരാള്‍ Other InformationThis book has been viewed by users 2293 times