Book Name in English : Augustil Kanam
എല്ലാ വർഷവും ആഗസ്തിൽ അമ്മയുടെ കല്ലറയിൽ പൂവുകൾ അർപ്പിക്കാനായി ഒരു കരീബിയൻ ദ്വീപിലെത്തുന്ന അന്ന മഗ്ദലേന ബാഹിന്റെ വിശുദ്ധവും അവിശുദ്ധവുമായ ജീവിതമുഹൂർത്തങ്ങൾ. വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമായ അന്ന, ദ്വീപിലേക്കുള്ള ഓരോ സന്ദർശനങ്ങളിലും ഓരോ കാമുകനെ സ്വീകരിച്ച് തന്റെ സ്‌നേഹത്തെയും പ്രേമത്തെയും കാമത്തെയും അഴിച്ചുവിടുന്നു, ശരീരത്തിന്റെയും മനസ്സിന്റെയും സ്വച്ഛവിഹായസ്സിലേക്ക് വിശ്രുത സംഗീതജ്ഞൻ യോഹാൻ സെബാസ്റ്റ്യാൻ ബാഹിന്റെ രണ്ടാം ഭാര്യയായ ഗായികയുടെ പേരുള്ള, വായനക്കാരികൂടിയായ നായികയുടെ ജീവിതകാമനയും സംഗീതവും സാഹിത്യവും നോവലിൽ കൂടിക്കലരുന്നു. മാർകേസ് മാന്ത്രികത ഓരോ വാക്കിലും വാക്യത്തിലും തുളുമ്പുന്ന നോവൽ.Write a review on this book!. Write Your Review about ആഗസ്റ്റില്‍ കാണാം Other InformationThis book has been viewed by users 441 times