Book Name in English : Bhauthika Sasthrathile Nazhikakallukal
ഭൗതികശാസ്ത്രത്തിലെ നാഴികക്കല്ലുകള്‍ എന്ന ഈ കൃതി, ശാസ്ത്രത്തിന് അതിന്റെ നീണ്ട യാത്രയില്‍ നേരിട്ട ദുര്‍ഘടമായ പ്രതിസന്ധികളെ അദ്ഭുതകരമായി തരണം ചെയ്തിട്ടുള്ള അവിസ്മരണീയമായ മുഹൂര്‍ത്തങ്ങളെ ചരിത്രപരമായി രേഖപ്പെടുത്തുന്ന ഒന്നാണ്. ശാസ്ത്രത്തിന് വിജയങ്ങള്‍ മാത്രമല്ല പരാജയങ്ങളും അനുഭവപാഠങ്ങളാണെന്ന് അവ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.
ഭൗതികശാസ്ത്രം രൂക്ഷമായ പ്രതിബന്ധങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ അത് അവസാനിച്ചുവെന്ന വിമര്‍ശനത്തിന് ചുട്ട മറുപടിയായി പുതിയ മേഖലകളിലേക്ക് വികസിക്കുന്ന കാഴ്ചയാണ് ചരിത്രത്തിലൂടെ നമുക്ക് കാണാനാവുക. ആവേശകരവും പ്രതീക്ഷാനിര്‍ഭരവുമായ ഉയരങ്ങളിലേക്കും ഉള്‍കാഴ്ചകളിലേക്കും ഭൗതികശാസ്ത്രം കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്തില്‍നിന്ന് നോക്കുമ്പോള്‍ പ്രയാസകരമായിരുന്ന ഭൂതകാലം നാടകീയമുഹൂര്‍ത്തങ്ങളേക്കാള്‍ വിക്ഷോഭകരവും സംഘര്‍ഷഭരിതവുമായിരുന്നുവെന്ന് നമുക്ക് ബോദ്ധ്യപ്പെടും. ഒപ്പം ഭൗതികശാസ്ത്രത്തിന്റെ ക്രമാനുഗതമായ ചരിത്രവും ഇതിന്റെ വായനയിലൂടെ നമുക്ക് ലഭിക്കുന്നു.
Write a review on this book!. Write Your Review about ഭൗതിക ശാസ്ത്രത്തിലെ നാഴിക കല്ലുകള്‍ Other InformationThis book has been viewed by users 2289 times