Book Name in English : Bhoopadam Thalathirkkumbol
2023 കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച മികച്ച സാഹിത്യ വിമർശനം
കഴിഞ്ഞ രണ്ടു ദശകളിലേറെയുള്ള മലയാള നോവലിനെ മുൻനിർത്തി എഴുതിയ പഠനങ്ങ ളുടെ സമാഹാരം. സൗന്ദര്യബോധം എന്നെ നിർ ണായകമായ മനുഷ്യശേഷി ഓരോ കാലത്തും അതിന്റേതായ അധികാരബന്ധങ്ങൾക്കുള്ളിലാണ് അനുഭൂതികൾ സൃഷ്ടിക്കുന്നത്. സാഹിത്യ ഗണങ്ങൾ ഓരോന്നും രൂപപ്പെട്ടതിന് അതിന്റേ തായ ചരിത്രസാഹചര്യങ്ങളുണ്ട്. നമ്മുടെ ആഹ്ലാദവേദനകളിലെല്ലാം ആധിപത്യത്തിന്റെ ആഘോഷമോ കീഴടക്കപ്പെടുന്നതിന്റെ ദൈന്യതയോ ഉണ്ട്. കലയുടെയും സാഹിത്യത്തിന്റെയും ഓരോ ജനുസ്സും അതിന്റെ ജന്മസാഹചര്യങ്ങൾക്കനുസരിച്ച് ഏറ്റക്കുറച്ചിലുകളോടെ ഈ അധികാരസ്വഭാവം സൂക്ഷിക്കുന്നുണ്ട്. നോവലുകളോരോന്നും എഴുതപ്പെടുകയും വായിക്കപ്പെടുകയും ചെയ്ത ചരിത്ര സന്ദർഭങ്ങൾക്കും അധികാരബന്ധങ്ങൾക്കും ഊന്നൽ നൽകി യിട്ടുള്ള ഈ പുസ്തകം യൂറോപ്യനല്ലാത്ത ആധുനികോത്തരത യെക്കുറിച്ചുള്ള സംവാദങ്ങളുടെ തുടർച്ചകൂടിയാണ്.Write a review on this book!. Write Your Review about ഭൂപടം തലതിരിക്കുമ്പോൾ Other InformationThis book has been viewed by users 342 times