Book Name in English : Booq
എല്ലാ കഥകളും സങ്കല്‍പ്പങ്ങളും യാഥാര്‍ഥ്യങ്ങളും ഇഴപിരിച്ചെടുക്കാന്‍ കഴിയാത്ത നുണകളാണ്. എന്നാലതില്‍ ജീവിതേച്ഛകളുടെ പലതരി സമ്മിശ്രണങ്ങളുമുണ്ട്. കഥയുടെ ജീവനാഡികള്‍ ഹൃദയത്തില്‍ സൂക്ഷിച്ചാണ് ഓരോ മനുഷ്യനും ആയുസ്സൊടുങ്ങുന്നത്. അതില്‍ വിരളമായി ചിലര്‍ കഥകള്‍ എഴുതിച്ചേര്‍ക്കും. അത്തരമനേകം കഥകള്‍ പലകാലങ്ങളില്‍, വിവിധയിടങ്ങളിലായി നമ്മള്‍ അനേകരൂപത്തില്‍ അറിഞ്ഞിട്ടുണ്ടാവും. ആ കഥാരേഖയിലേക്കാണ് ജിയോ തന്റെ ആദ്യ കഥാസമാഹാരവുമായി ചേക്കേറുന്നത്. ‘ഭൂഖ്’ ഈ പേരില്‍ത്തന്നെയുണ്ട് വായനക്കാരെ കാത്തുനില്‍ക്കുന്ന പുതുമ. റിഹാൻ റാഷിദ്reviewed by Anonymous
Date Added: Saturday 14 Sep 2024
നല്ലൊരു ഹൃദയത്തെയറിഞ്ഞ് അതിൽ അലിയാൻ എല്ലാ മനുഷ്യർക്കും കഴിഞ്ഞിരുന്നെങ്കിൽ ഈ ലോക മെത്ര സുന്ദരമായേനെ. 11 കുട്ടി കഥകൾ അടങ്ങുന്ന ഒരു കുട്ടി പുസ്തകം.. " ഭൂഖ്".. വിശപ്പിന്റെ ചിത്രങ്ങൾ എന്തു തന്നെയായാലും അതന്നെ മധുവിൽ എത്തിക്കാറുണ്ട്... ഭൂഖ് മുതൽ.. തടവറ Read More...
Rating: [5 of 5 Stars!]
reviewed by Anu VS
Date Added: Sunday 2 Jun 2024
വിശപ്പ്,ദാരിദ്ര്യം എന്നിവയെ ഇതിവൃത്തമാക്കിക്കൊണ്ടുള്ള രചനകൾ വിവിധ സാഹിത്യരൂപങ്ങളിൽ ദർശനീയമാണ് .എന്നാൽ ഭൂഖ് പേര് സൂചിപ്പിക്കുന്നതുപോലെ നവീനവും ആഖ്യാനശൈലിക്കൊണ്ട് സവിശേഷകൃതിയായി മാറുന്നു. പതിനൊന്ന് ചെറുകഥകളിലൂടെ തന്റേതായ ഇടം സൃഷ്ടിക്കാൻ എഴുത്തുകാരന് സാധിച്ചിട്ടുണ്ട്.വിശക്കുന്നവരെ സംബന്ധിച്ചിടത്തോളം അന്നം ദൈവവും അത് പ്രധാനം ചെയ്യുന്നവർ ഈശ്വരനുമാകുന്നു .എന്നാൽ Read More...
Rating: [5 of 5 Stars!]
Write Your Review about ഭൂഖ് Other InformationThis book has been viewed by users 492 times