reviewed by Anu VS Date Added: Sunday 2 Jun 2024

വിശപ്പ്,ദാരിദ്ര്യം എന്നിവയെ ഇതിവൃത്തമാക്കിക്കൊണ്ടുള്ള രചനകൾ വിവിധ സാഹിത്യരൂപങ്ങളിൽ ദർശനീയമാണ് .എന്നാൽ ഭൂഖ് പേര് സൂചിപ്പിക്കുന്നതുപോലെ നവീനവും ആഖ്യാനശൈലിക്കൊണ്ട് സവിശേഷകൃതിയായി മാറുന്നു. പതിനൊന്ന് ചെറുകഥകളിലൂടെ തന്റേതായ ഇടം സൃഷ്ടിക്കാൻ എഴുത്തുകാരന് സാധിച്ചിട്ടുണ്ട്.വിശക്കുന്നവരെ സംബന്ധിച്ചിടത്തോളം അന്നം ദൈവവും അത് പ്രധാനം ചെയ്യുന്നവർ ഈശ്വരനുമാകുന്നു .എന്നാൽ ആ ഈശ്വരൻ രക്ഷകർത്താവായി മാറുമ്പോൾ ‘അധികാരബോധ’മാണ് അവരെ നിയന്ത്രിക്കുന്നത്. കാലാകാലങ്ങളായി സമൂഹത്തിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള ഇത്തരം അധികാരങ്ങളിൽ നിന്ന് മുക്തി നേടാനുള്ള ആഗ്രഹവും , പ്രതിരോധവും സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നതോടെ സദാ വിധേയരായി ജീവിക്കേണ്ടിവരുന്ന സ്വാതന്ത്രകാംക്ഷികളായ കഥാപാത്രങ്ങൾ കഥകളിൽ പ്രത്യക്ഷപ്പെടുന്നു .ഏത് കഥയാണ് മികച്ചതെന്ന് തെരഞ്ഞെടുക്കാൻ പ്രയാസമാണ്.എങ്കിലും ‘നാരങ്ങമുട്ടായി\' ‘കാലകർമ്മം\' ‘റഷ്യൻ ചാരസുന്ദരികൾ’ ‘തടവറ\'എന്നിവയാണ് പ്രിയപ്പെട്ടത്.ഓരോ കഥയും വീണ്ടും വീണ്ടും വായിക്കാൻ തോന്നിപ്പിക്കുന്ന രീതിയിലാണ് കഥാകഥനം.\r\nവായന പരിസമാപ്തിയിലെത്തുന്നതോടെ ‘ഭൂഖ്’ എന്ന പേര് മാത്രമല്ല അതിലെ കഥയും കഥാപാത്രങ്ങളും അത്രമേൽ പ്രിയപ്പെട്ടതായി മാറുന്നു.

Rating: 5 of 5 Stars! [5 of 5 Stars!]