Book Name in English : Buddhan
നിക്കോസ് കസാൻദ്സാകീസ്
നിക്കോസ് കസാൻദ് സാകീസിന്റെ ‘ബുദ്ധൻ’ എന്ന ഈ കൃതിയ്ക്കുമുമ്പ് വിരക്തി പൂണ്ട പൗരസ്ത്യദേശവും ഈശ്വര ചിന്ത നിറംപിടിപ്പിച്ച പാശ്ചാത്യദേശവും മറ്റൊരു കൃതിയിലും ഇത്തരത്തിൽ സമഗ്രമായി സംയോജിപ്പിക്കപ്പെട്ടിട്ടില്ല. പ്രകൃതിയോടുള്ള അദ്ദേഹത്തിന്റെ ലഹരി ലോകത്തെയാകമാനം ചുറ്റിയുള്ളതാണ്, അത് ചിലപ്പോഴൊക്കെ തീക്ഷ്ണവും സംയമിതവും ആയിരുന്നു, മറ്റു ചിലപ്പോൾ സമർപ്പിതവും സമ്പൂർണ്ണമായി ലയിച്ചുകൊണ്ടുള്ളതുമായിരുന്നു. താപസരും ഏകാന്തവാസികളും, സ്പാർട്ടൻ അച്ചടക്കവും, ഉയർന്ന വിഷമാനുഭവങ്ങളും അദ്ദേഹത്ത ആകർഷിച്ചുവെങ്കിലും സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ അദ്ദേഹം കാണിച്ച വിവേചനബുദ്ധി ആത്യന്തികമായി ഇവയിൽനിന്നും വിട്ടുനിൽക്കുവാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു. ‘ബുദ്ധൻ’ എന്ന കൃതിയിൽ സംഭവിക്കുന്ന ഈ സാമീപ്യം ട്രാജഡിയോടും ആത്മീയതയോടും കസാൻദ് സാകീസിനുണ്ടായിരുന്ന അസാധാരണമായ ആഭിമുഖ്യം ഒന്നുകൊണ്ടുമാത്രം രൂപപ്പെട്ടതാണ്. ലോകക്ലാസിക്കുകളിൽ ഒന്നായി ഈ കൃതി പരിഗണിക്കപ്പെടുന്നു.Write a review on this book!. Write Your Review about ബുദ്ധൻ Other InformationThis book has been viewed by users 2117 times