Book Name in English : Chila Chanthi Chinthakal
ഹാസ്യത്തിന്റെ പുത്തന്‍ സങ്കേതങ്ങള്‍ ചുരുള്‍ നിവര്‍ത്തുകയാണ് ഓരോ കുറിപ്പിലും. കൗതുകമുണര്‍ത്തുന്ന സംഭവങ്ങള്‍ വിരോധാഭാസന്റെ തൂലികയില്‍ കൂടി പകര്‍ത്തിയപ്പോള്‍ ചിരിക്കാനും ചിന്തിക്കാനും ഇട നല്‍കുന്ന നവ അനുഭവങ്ങളായി മാറുകയാണ് ഈ പുസ്തകം.
പന്ന്യന്‍ രവീന്ദ്രന്‍
പ്രവാസജീവിതത്തിനിടയിലും വികടതകളുടെ ഗവേഷണം വിരോധാഭാസന്‍ തന്റെ നിയോഗമായി കാണുന്നു. കണ്ണില്‍ കാണുന്ന സാമൂഹ്യ വൈകല്യങ്ങള്‍ക്കെതിരെ ശരമെയ്യാന്‍ കഴിയുന്ന ചിന്താപരമായ ഫലിതാവബോധത്തിന്റെ ഉദാത്തമായ തെളിവാണ് ഈ പുസ്തകത്തിലെ എല്ലാ ലേഖനങ്ങളും.
പി.സി. സനല്‍കുമാര്‍ ഐ.എ.എസ്
രതിനിര്‍ഭരമായ ഒരുതരം വോയറിസ്റ്റിക് പ്‌ളഷര്‍ വെച്ച് നീട്ടുന്ന രചനകള്‍ സമൃദ്ധമായ ഇ-ലോകത്ത് സാമൂഹികവും സാംസ്‌കാരികവും രാഷ്ട്രീയവുമായ കാപട്യ-വൈരുദ്ധ്യങ്ങളുടെ ചന്തികള്‍ക്ക് മേല്‍ നിരന്തരം പതിക്കുന്ന പച്ച ഈര്‍ക്കില്‍ ഭേദ്യങ്ങളാണ് വിരോധാസന്റെ മിക്ക രചനകളും എന്ന് കാണാന്‍ സാധിക്കും. ചിന്തകള്‍ തേടുന്നത് പലപ്പോഴും പുതിയകാലത്തെ പിന്നാമ്പുറ വിശേഷങ്ങളാകുമ്പോള്‍ അവ വികലമായ കാഴ്ചപ്പാടുകളുടെ കൃത്രിമമായ പൂമുഖ ഭംഗിയെ നിരന്തരം നിരാകരിച്ചു കൊണ്ടേയിരിക്കുന്നു.
നാസുreviewed by Anonymous
Date Added: Monday 28 Apr 2025
വിരോധഭാസൻ: മലയാളത്തിന്റെ സാമൂഹ്യ ഹാസ്യവിമർശകൻ\r\n\r\nമലയാള സാഹിത്യത്തിൽ ഹാസ്യവും വിമർശനവും സാമൂഹ്യ ബോധവും അപൂർവ്വമായി സംയോജിപ്പിക്കുന്ന എഴുത്തുകാരനാണ് വിരോധഭാസൻ. \'ചില ചന്തി ചിന്തകൾ\' (2015), \'വികൃതി വിശേഷങ്ങൾ\' എന്നീ രണ്ട് പുസ്തകങ്ങളിലൂടെ അദ്ദേഹം സമകാലീന കേരളീയ സമൂഹത്തിന്റെ വിവിധ മുഖങ്ങളെ തന്റെ സവിശേഷമായ Read More...
Rating:
[5 of 5 Stars!]
Write Your Review about ചില ചന്തി ചിന്തകള്‍ Other InformationThis book has been viewed by users 3278 times