Book Name in English : Chirakodinja Maalagha: Oru Maalaghayude Diary Kurippukal
ഇത് ഒരു മാലാഖയുടെ ജീവിതത്തിലേക്കൊരു എത്തിനോട്ടമാണ്. ഞാനെന്ന കൊച്ചു മാലാഖയുടെ. എൻ്റെ നഴ്‌സിങ് പഠനവും, ക്വാൻസർ വാർഡിലെ ഇതുവരെയുള്ള എൻ്റെ കൊച്ചു കൊച്ചു അനുഭവങ്ങളും, സംഭവങ്ങളും കോർത്തിണക്കിക്കൊണ്ടുള്ള ചില കുത്തികുറിപ്പുകൾ. ഇതിൽ ചിലതെല്ലാം എൻ്റെ ഡയറി കുറിപ്പുകളിൽ നിന്ന് കടമെടുത്ത അധ്യായങ്ങൾ ആണ്. വളരെ ചുരുങ്ങിയ കാലയളവ് പ്രവർത്തനപരിചയം മാത്രമുള്ള എൻ് ഇതുവരെയുള്ള നഴ്‌സിംഗ് ജീവിതത്തിലേക്ക്, ഒന്ന് പുറകോട്ട് നടക്കാൻ ഒരു കൈത്താങ്ങാണ് ഈ കുത്തിക്കുറിക്കലുകൾ. ഇത് വായിക്കുമ്പോൾ ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി നിങ്ങൾക്കെന്തെങ്കിലും സാമ്യം തോന്നിയാൽ, അത് തികച്ചും സ്വാഭാവികം മാത്രം നിങ്ങൾ ഒരു മാലാഖയാണെങ്കിൽ, തീർച്ചയായും ഇതിൽ എവിടെയെങ്കിലുമൊക്കെ നിങ്ങളെ കണ്ടെന്നും വരാം. ഈ പുസ്തകം നിങ്ങളുടെ കൈകളിൽ എത്തുമ്പോൾ ഞാൻ ഒരു മാലാഖയായി തുടരുന്നുണ്ടാകും എന്നതിൽ എനിക്ക് വല്യ ഉറപ്പൊന്നുമില്ല. അതുകൊണ്ട് തന്നെ ചിറകൊണ്ടടിഞ്ഞ ഈ കൊച്ചു മാലാഖക്ക് ചിറകടിച്ചു പറന്നുയരാൻ ഈ കുത്തികുറിക്കലുകളിലേക്ക് ഒരു എത്തിനോട്ടം അനിവാര്യമാണെന്നെനിക്ക് തോന്നി. അതുകൊണ്ട്, ഓർമ്മകളുടെ അക്ഷരക്കൂട്ടിലേക്ക് ഒരു അധ്യായം കൂടെ കൂട്ടിച്ചേർക്കുന്നുWrite a review on this book!. Write Your Review about ചിറകൊടിഞ്ഞ മാലാഖ- ഒരു മാലാഖയുടെ ഡയറിക്കുറിപ്പുകൾ Other InformationThis book has been viewed by users 23 times