Book Name in English : Crime No 25-83 Chembilammini Kolakkes
ളുഞ്ചാമ്മ അവനെ തടഞ്ഞു നിർത്തി. ആടിയാടി നിന്ന അയാൾക്ക് ഒന്നും മനസ്സിലായില്ല. കൃത്യതയാർന്ന അളവിൽ, ഓനച്ചന്റെ ഉടല് മുഴുവൻ അവരുടെ ചലനങ്ങൾ ചാട്ടുളിപോലെ പാഞ്ഞു കയറി. ഒന്ന് നിന്നനങ്ങാൻകൂടി സമയം കൊടുത്തില്ല. തുണിയലക്കുന്നപോലെ അയാളെ എടുത്തിട്ടലക്കി. ഒടുക്കം വളച്ചുകൂട്ടി തോളിലിട്ട് മൂന്നുവട്ടം കറക്കിയിട്ട് കളത്തിനുപുറത്തേക്ക് ഒരേറ്.
കാമവും ക്രൗര്യവും പ്രതികാരവും പ്രണയവും ഒളിഞ്ഞും തെളിഞ്ഞും മുന്നേറുന്ന അവതരണം. ആഖ്യാനത്തിൽ പുതുവഴി തെളിക്കുന്ന മജീദ് സെയ്ദിന്റെ ആദ്യ നോവൽ, മനോരമ ബുക്സിലൂടെWrite a review on this book!. Write Your Review about ക്രൈം നം 25-83 ചെമ്പിലമ്മിണി കൊലക്കേസ്സ് Other InformationThis book has been viewed by users 846 times