Book Name in English : Dharmmapadam Kathakal
ധർമ്മപദത്തിൽ 2123 വചനങ്ങളാണുള്ളത്.
ഒരോ വചനത്തിന് പിന്നിലും മനുഷ്യൻ്റെ അഹന്തയെയും ദുരാഗ്രഹത്തെയും സഹാനുഭൂതിയെയും മഹാമനസ്‌കതയെയും വെളിപ്പെടുത്തുന്ന ധാർമികമൂല്യങ്ങളുടെ പാഠങ്ങൾ ഉൾക്കൊള്ളുന്ന കഥകൾ ഉണ്ട്. അതുകൊണ്ടുതന്നെ തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ കാലങ്ങളായി അച്ഛനമ്മമാർ കുട്ടികളെ നേരായ വഴിക്ക് നടക്കാനും ചിന്തിക്കാനും പ്രേരിപ്പിക്കാനും ഈ കഥകൾ പറഞ്ഞുകൊടുക്കാറുണ്ട്. ഈ കഥകൾ പകർന്ന പാഠങ്ങൾ തങ്ങളുടെ ചിന്തകളെയും അതുവഴി ജീവിതത്തെയും മാറ്റിമറിക്കാൻ ഉതകുന്നതാണെന്ന് കഥകളുടെ ആധികാരികതയെ സംശയിക്കുന്നവർ പോലും സമ്മതിക്കും. അതിലുപരി തന്നിൽ ശ്രദ്ധാലുക്കളായവരുടെ നിലപാടുകളും സ്വഭാവവും മാനസിക നിലയും എല്ലാം പരിഗണിച്ചാണ് ബുദ്ധൻ സംസാരിക്കുന്നത്. അതുകൊണ്ടുതന്നെ ധർമ്മപദം കഥകളിൽനിന്ന് ആർക്കും അവനവനെ കണ്ടെത്തുകയും അതിൽനിന്ന് വളരുകയും ചെയ്യാം.Write a review on this book!. Write Your Review about ധർമ്മപദം കഥകൾ Other InformationThis book has been viewed by users 107 times