Book Name in English : Eka Vyakthiniyamamyojichum Viyojichum
ലിംഗനീതിപരമായ ഏകീകൃത കുടുംബനിയമം എങ്ങനെയാണ് ന്യൂനപക്ഷത്തിന്റെ മതസ്വാതന്ത്ര്യത്തിന് ഹാനികരമാവുക?
ഹിന്ദുവ്യക്തിനിയമത്തെ ഏകീകരിക്കുന്നതിനെതിരേ ശക്തമായി നിലകൊണ്ടവര് ഏക സിവില്കോഡുമായി രംഗത്തിറങ്ങിയത് നല്ല ഉദ്ദേശ്യത്തോടെയല്ല.
ഏക സിവില്കോഡ് ഏതെങ്കിലും ഒരു സമുദായത്തെ മാത്രമല്ല എല്ലാ ജനവിഭാഗങ്ങളെയും ബാധിക്കുന്ന വിഷയമായാണ് കോണ്ഗ്രസ് കാണുന്നത്.
പൊതു ക്രിമിനല്നിയമം അനുസരിക്കുകയും അംഗീകരിക്കുകയും ചെയ്യുമ്പോള് തുല്യനീതി ഉറപ്പാക്കുന്ന പൊതു സിവില്നിയമം എന്തുകൊണ്ട് നടപ്പാക്കിക്കൂടാ എന്ന ചിന്തയാണ് ചര്ച്ചചെയ്യേണ്ടത്.
ഏകീകൃത സിവില്നിയമത്തിനുവേണ്ടി വാദിക്കുന്നവര്ക്കും എതിര്ക്കുന്നവര്ക്കും ഇതേപ്പറ്റി കൃത്യമായ ധാരണ ഉണ്ടായിട്ടില്ല.
പൊതുവായ വ്യക്തിനിയമത്തിലേക്കുള്ള വഴി ഇത്തരത്തില്
അകത്തുനിന്നുള്ള ജനാധിപത്യസമരങ്ങളിലൂടെയാണ് വികസിച്ചുവരേണ്ടത്. ഭരണകൂടപരവും മുകളില്നിന്ന് അടിച്ചേല്പ്പിക്കുന്നതുമായ
നിയമനിര്മാണം വഴിയല്ല.
വെറുമൊരു രാഷ്ട്രീയപ്രചാരണവിഷയം മാത്രമാവരുത് ഏക സിവില്കോഡ് ചിന്ത. ഇന്ത്യയെപ്പോലെ വിവിധ മതങ്ങള് നിലനില്ക്കുന്ന ഒരു രാജ്യത്ത് അതിനെ മതേതരമായി കാണാനുള്ള മനസ്സ് കാണിക്കണം.
രാഷ്ട്രീയലക്ഷ്യങ്ങളുള്ളവരുടെ കെണികളില് അകപ്പെടാതെ പ്രായോഗിക സമീപനം സ്വീകരിക്കാന് എല്ലാ മതവിഭാഗങ്ങളും തയ്യാറാകണം.
ജനങ്ങള് സ്വമേധയാ സ്വീകരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന നിയമാനുസൃതമായ ഭേദഗതിയും പരിഷ്കരവുമാണ് നിയമത്തില് ആവശ്യം.
ഈ ചര്ച്ചകള് സത്യത്തില് എന്തെങ്കിലും പ്രയോജനം ചെയ്യണമെങ്കില് ഇപ്പോഴത്തെ കേന്ദ്രസര്ക്കാര് ആദ്യം ഇതുസംബന്ധമായി
കരടുബില് കൊണ്ടുവരണം.reviewed by Anonymous
Date Added: Saturday 13 Jan 2018
lalsalam
Rating:
[5 of 5 Stars!]
Write Your Review about ഏക വ്യക്തിനിയമം യോചിച്ചും വിയോചിച്ചും Other InformationThis book has been viewed by users 571 times