Book Name in English : Ente Jeevitham Theruvoram Murukante Jeevithaanubhavangal
തെരുവുമനുഷ്യർക്കായി ജീവിതം സമര്‍പ്പിച്ച മുരുകന്‍ എന്ന മനുഷ്യസ്‌നേഹിയുടെ അനുഭവങ്ങളാണ് ഈ പുസ്തകം. നിരാലംബര്‍ക്കും രോഗികള്‍ക്കും അശരണര്‍ക്കും ഇടയിലേക്ക് ഭക്ഷണമായും മരുന്നായും കാരുണ്യമായും സ്‌നേഹമായും കടന്നുചെന്ന, മുരുകന്റെ അനുഭവപാഠങ്ങള്‍ വലിയ സന്ദേശമാണ്. തെരുവോരങ്ങളിലേക്ക് മാറ്റിനിര്‍ത്തപ്പെട്ടവരുടെ ജീവിതത്തിന്റെ മൂല്യംകൂടിയാണ് മുരുകന്റെ അനുഭവങ്ങള്‍ കാണിച്ചുതരുന്നത്. ആര്‍ദ്രതയുടെയും നൊമ്പരങ്ങളുടെയും വേദനയുടെയും ചൂഷണങ്ങളുടെയും സമ്മിശ്രമായ അനുഭവലോകത്തിലൂടെ മുരുകന്‍ കൂട്ടിക്കൊണ്ടുപോകുന്നത് തീക്ഷ്ണമായ ജീവിതയാഥാര്‍ത്ഥ്യങ്ങളിലേക്കാണ്. അമ്മമാരെപോലും നടതള്ളുന്ന മക്കളുടെയും പിഞ്ചുകുട്ടികളെവരെ പിച്ചിച്ചീന്തുന്ന കാമവെറിയന്മാരുടെയും ലോകമാണിതെന്നും ഈ പുസ്തകം ചൂണ്ടിക്കാട്ടുന്നു. നമ്മുടെ മനസ്സാക്ഷിക്കുനേരെ തുറന്നുപിടിച്ച നേരനുഭവങ്ങളുടെ പുസ്തകമാണിത്. Write a review on this book!. Write Your Review about എന്റെ ജീവിതം, തെരുവോരം മുരുകന്റെ ജീവിതാനുഭവങ്ങൾ Other InformationThis book has been viewed by users 2490 times