Image of Book ഗാഡ്ഗില്‍ റിപ്പോര്‍ട്ടും കേരളവികസനവും
  • Thumbnail image of Book ഗാഡ്ഗില്‍ റിപ്പോര്‍ട്ടും കേരളവികസനവും
  • back image of ഗാഡ്ഗില്‍ റിപ്പോര്‍ട്ടും കേരളവികസനവും

ഗാഡ്ഗില്‍ റിപ്പോര്‍ട്ടും കേരളവികസനവും

ISBN : 9788182679658
Language :Malayalam
Edition : 2013
Page(s) : 140
Condition : New
no ratings yet, be the first one to rate this !

Book Name in English : Gadgill Reportum Keralavikasanavum

പ്രൊഫ. മാധവ് ഗാഡ്ഗിലിനെപ്പോലെ ലോകപ്രശസ്തനായ ഒരു പരിസ്ഥിതിശാസ്ത്രജ്ഞന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ പഠനറിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങളെ , കേരളം നേരിടുന്ന ഭൂബന്ധിതമായ വികസനപ്രശ്‌നങ്ങളുമായി എങ്ങനെ ബന്ധിപ്പിച്ച് ചര്‍ച്ചചെയ്യാം എന്ന അന്വേഷണത്തില്‍നിന്നാണ് ഈ ചെറുഗ്രന്ഥം രൂപപ്പെടുന്നത് . പരിസ്ഥിതിയും വികസനവും സംബന്ധിച്ച ചര്‍ച്ചകള്‍ കഴിഞ്ഞ അരനൂറ്റാണ്ടിനിടയില്‍ പുതിയ പുതിയ തലങ്ങള്‍ കയറിയിറങ്ങിക്കൊണ്ടിരിക്കയാണ് . ’നിശ്ശബ്ദവസന്ത’ത്തില്‍ തുടങ്ങി സ്റ്റോക്‌ഹോം , നെയ്‌റോബി , ജോഹനാസ് ബര്‍ഗ് , റിയോ , കോപ്പന്‍ഹേഗന്‍ എന്നിവിടങ്ങളിലൂടെ കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട് ഈ ചര്‍ച്ചയ്ക്ക് ഇന്ന് കൃത്യമായൊരു രാഷ്ട്രീയതലം കൈവന്നിരിക്കയാണ് . ഒരു ഭാഗത്ത് സാമ്രാജ്യത്വവും മറുഭാഗത്ത് സാധാരണരാജ്യങ്ങളും എന്ന നിലയിലേക്ക് ചര്‍ച്ച ഇന്ന് ഉയര്‍ന്നിരിക്കുന്നു.ഇന്ത്യയിലാകട്ടെ, നേരത്തേ വനനശീകരണത്തില്‍ തുടങ്ങി, ഇന്ന് ഭരണകൂട ഒത്താശയോടെ ഭൂമിയെ പകുത്തെടുക്കുന്ന ’ചങ്ങാത്ത, മുതലാളിത്തത്തിനെതിരായി ഈ സമരം രൂപപ്പെട്ടിരിക്കുന്നു. സൈലന്റ്‌വാലി ചര്‍ച്ചയോടെയാണ്, പരിസ്ഥിതിയുടെ രാഷ്ട്രീയം വികസനവുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള ചര്‍ച്ച കേരളത്തില്‍ ആരംഭിക്കുന്നത് . സൈലന്റ് വാലി സമരം ഇന്ത്യയ്ക്കും ലോകത്തിനാകെത്തന്നെയും പുതിയ ദിശാബോധം നല്‍കിയ ഒന്നായിരുന്നു . ഭൂമിയെയും ഭൂവിഭവങ്ങളെയും തകര്‍ക്കുന്ന റിയല്‍ എസ്‌റ്റേറ്റ് , കോര്‍പ്പറേറ്റ് സംഘങ്ങള്‍ ഒരു ഭാഗത്തും സ്വന്തം നിലനില്പിനായി സമരം ചെയ്യുന്ന സാധാരണജനങ്ങള്‍ മറുഭാഗത്തുമായി , കേരളത്തിലും ഈ പ്രശ്‌നത്തിനൊരു രാഷ്ട്രീയരൂപം കൈവന്നിരിക്കുന്നു. ചെറിയ ചെറിയ പ്രാദേശികപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് പലതരം സമരങ്ങള്‍ ഇന്ന് നടന്നുകൊണ്ടിരിക്കയാണ്.
Write a review on this book!.
Write Your Review about ഗാഡ്ഗില്‍ റിപ്പോര്‍ട്ടും കേരളവികസനവും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2732 times

Customers who bought this book also purchased