Book Name in English : Identity
മനുഷ്യജീവിതത്തെ തൊലിയുരിച്ചു കാണിക്കലാണ് നോവലിന്റെ ലക്ഷ്യമെന്ന് ഒരിക്കല്‍ മിലന്‍ കുന്ദേര പറഞ്ഞിട്ടുണ്ട്. അതെങ്ങനെ വേണമെന്ന് ഐഡന്റിറ്റിയിൽ കുന്ദേര കാണിച്ചുതരുന്നു. കുന്ദേരയുടെ സ്ഥിരം വഴികള്‍ വിട്ട് , ഒരു ചെറിയ കഥ പറയുമ്പോഴും അത് അത്ര ലളിതമല്ല. നോര്‍മാന്‍ഡിയുടെ കടല്‍ത്തീരത്ത് ഷാന്റലിന്റെയും ഷോണ്‍ മാര്‍ക്കിന്റെയും കഥ തുടങ്ങുമ്പോള്‍ എല്ലാം യഥാതഥമാണ്. എന്നാല്‍ ഐഡന്റിറ്റി പറഞ്ഞുകയറുന്നത് സര്‍റിയലിസത്തിലേക്കും സ്വപ്നാടനത്തിലേക്കും വഴിപിരിഞ്ഞു പോകുന്ന ബഹുവിധമായ സ്വത്വങ്ങളിലേക്കുമാണ്. മനുഷ്യന്റെ പ്രണയത്തെയും കാമനകളെയും നിഗൂഢമായ മാനസവ്യവഹാര ങ്ങളെയും ആഴത്തില്‍ തൊടുന്ന ഒരു ചെറിയ നോവലാണ് ഐഡന്റിറ്റി. പറഞ്ഞതിലേറെ ആഴമുള്ള മിലന്‍ കുന്ദേരയുടെ നോവല്‍. വിവര്‍ത്തനം: അനൂപ് ചന്ദ്രന്‍Write a review on this book!. Write Your Review about ഐഡന്റിറ്റി Other InformationThis book has been viewed by users 2125 times